Thursday, April 3, 2025

‘ശേഷം മൈക്കിൽ ഫാത്തിമ’യായി കല്യാണി പ്രിയദർശൻ; ട്രയിലർ റിലീസ്

ഫാമിലി എന്റർടൈമെന്റ് മൂവി ‘ശേഷം മൈക്കിൽ ഫാത്തിമ’ യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ഫുഡ്ബാൾ കമന്റേറ്ററായാണ് കല്യാണി എത്തുന്നത്. മനു സി കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുൻപ് ഇറങ്ങിയ ടീസർ ശ്രദ്ധേയമായിരുന്നു. ലിയോ, ജയിലർ തുടങ്ങിയ ചിത്രത്തിന് ശേഷം ഗോകുലം മൂവീസ് റിലീസ് ചെയ്യുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’ കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്നേഴ്സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം ചെയ്യുന്നത്.

ചിത്രത്തിൽ സുധീഷ്, മാല പാർവതി, സരസ ബാലുശ്ശേരി, ഷഹീൻ സിദ്ദിഖ്, ഫെമിന, അനീഷ് ജി മേനോൻ, ഷാജു ശ്രീധർ, പ്രിയ ശ്രീജിത്ത്, സാബു മോൻ, തെന്നൽ, വാസുദേവ് തുടങ്ങിയവരും വേഷമിടുന്നു. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ്, തുടങ്ങിയവയുടെ ബാനറിൽ ജഗദീഷ് പളനി സ്വാമിയും സുധൻ സുന്ദരവും ചേർന്ന് നിർമ്മിക്കുന്നു. ഛായാഗ്രഹണം സന്താന കൃഷ്ണൻ, സംഗീതം ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റിങ് കിരൺ ദാസ്.

spot_img

Hot Topics

Related Articles

Also Read

ദിലീപ്- ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു

0
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. ദിലീപ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

‘ചാവേറി’ന്‍റെ ട്രൈലറില്‍ കിടിലന്‍ ലുക്കിലെത്തി കുഞ്ചാക്കോ ബോബന്‍

0
സ്വന്തം ജീവിതവും ജീവനും കുടുംബവും ഹോമിച്ച് പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും തയ്യാറാകുന്ന ഉയിര് കൊടുക്കുന്നവരുടെ പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലര്‍ ചിത്രമാണ് ചാവേര്‍.

‘പ്രേമലു’ ഇനി ഒടിടിയിലേക്ക്

0
ഏപ്രിൽ 12 ന് ചിത്രം ഹോട് സ് സ്റ്റാർ സ് ട്രീമിങ് തുടങ്ങും.  ബോക്സോഫീസിൽ നൂറു കോടിയിലേറെ കളക്ഷൻ നേടിയ ചിത്രമാണ് പ്രേമലു. തമിഴിലും തെലുങ്കിലും പ്രേമലു തരംഗമായി.

46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരനിറവില്‍ മികച്ച നടിയായി ദര്‍ശനയും മികച്ച നടനായി കുഞ്ചാക്കോ ബോബനും തിരഞ്ഞെടുക്കപ്പെട്ടു

0
46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രഖ്യാപിച്ചു. ജയ ജയ ഹേ, പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തെ മുന്‍നിര്‍ത്തി മികച്ച നടിയായി ദര്‍ശനയെയും ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനായി കുഞ്ചാക്കോ ബോബനേയും തിരഞ്ഞെടുത്തു.

ഷെയിന്‍ നിഗവും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്നു; സാന്ദ്രാപ്രൊഡക്ഷന്‍സ് ബാനറില്‍ പുതിയ ചിത്രം അണിയറയില്‍

0
നല്ല നിലാവുള്ള രാത്രിക്ക് ശേഷം സാന്ദ്രാപ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്രാതോമസ്  നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍നടക്കുന്നു.  ഷെയിന്‍ നിഗവും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആന്‍റോ ജോസ് പെരേരെയും എബി ട്രീസാ പോളും ചേര്‍ന്നാണ്