ശ്രീനാഥ് ഭാസിയെയും മാത്യു തോമസിനെയും പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് നവാഗതനായ സലാം ബുഖാരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഉടുമ്പൻചോല വിഷൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകനായിരുന്ന അൻവർ റഷീദിന്റെ സഹസംവിധായകനായും സലാം ബുഖാരി പ്രവർത്തിച്ചിട്ടുണ്ട്. കംപ്ലീറ്റ് എന്റർടയിമെന്റ് ചിത്രം കൂടിയാണ് ‘ഉടുമ്പൻചോല വിഷൻ’. കൂടാതെ ബോളിവുഡിൽ ശ്രദ്ധേയനായ മിലിന്ദ് സോമനും മലയാളത്തിൽ ആദ്യമായി ഈ ചിത്രത്തിലൂടെ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

ദിലീഷ് പോത്തൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദിഖ്, നീന കുറുപ്പ്, അഭിറാം രാധാകൃഷ്ണൻ, ജിജിന രാധാകൃഷ്ണൻ, ഭഗത് മാനുവൽ, വഫ ഖദീജ, അശോകൻ, ബാബുരാജ്, ഗബ്രീ, സുദേവ് നായർ, ജിന് ജോസഫ്, ചൈതന്യ പ്രകാശ്, ശ്രിയ രമേശ്, ആദേശ് ദാമോദരൻ, ശ്രീന്ദ, അർജുൻ ഗണേഷ്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എ & ആർ മീഡിയ ലാബ്സിന്റെയും യുഭയി പ്രൊഡക്ഷൻസിന്റെയും ബാനറിൽ അഷർ അമീർ, റിയാസ് കെ. മുഹമ്മദ്, സലാം ബുഖാരി എന്നിവരാണു നിർമ്മാണം. ഛായാഗ്രഹണം വിഷ്ണു തണ്ടശ്ശേരി, എഡിറ്റിങ് വിവേക് ഹർഷൻ, സംഗീതം ഗോപി സുന്ദർ,