ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രം പൊങ്കാലയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. യാമി സോനയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നത്. ഒരു ആക്ഷൻ ചിത്രം കൂടിയാണ് പൊങ്കാല. എ. ബി ബിനിലിന്റെതാണ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണു പൊങ്കാല. 2000- ത്തിൽ വൈപ്പിൻ മുനമ്പം ദേശത്ത് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ പ്രമേയം.

വൈപ്പിൻ, ചെറായി ഭാഗങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഷൈൻ ടോം ചാക്കോ, സുധീർ കരമന, ബാബുരാജ്, അലൻസിയർ, കിച്ചു ടെല്ലസ്, ബിബിൻ ജോർജ്ജ്, സൂര്യ കൃഷ്,ശാന്തകുമാരി, രേണു സുന്ദർ, സാദിഖ്, മാർട്ടിൻ മുരുകൻ, റോഷൻ ബഷീർ, എന്നിവർ പ്രധാനകഥാപത്രങ്ങളായി എത്തുന്നു. ഗ്ലോബൽ പിക്ചേഴ്സ് എന്ററടയിമെൻസും ദിയാ ക്രിയേഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ദീപു ചന്ദ്രൻ, എഡിറ്റിങ് കബിൽ കൃഷ്ണ.