ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിച്ച് ജോ ജോർജ്ജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീനാഥ് ഭാസി, വാണി വിശ്വനാഥ്, ലാൽ, രവീണ രവി എന്നിവരാണു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ.

ഒരു രാത്രി, ഒരു ജനനം, ഒരു ദൌത്യം എന്ന തലക്കെട്ടോടു കൂടിയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം അടുത്ത മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സാഗർ ആണ്. സൈജു കുറുപ്പ്, രാജേഷ് ശർമ്മ, ജിലൂ ജോസഫ്, വിജയകുമാർ, അഭിൻ ബിനോ, ശോഭി തിലകൻ, വിജയകുമാർ, അഭിറാം, ആശാ മഠത്തിൽ, ടി ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, മാല പാർവതി, അഷ്കർ അമീർ, ഗുണ്ടുകാട് സാമുവൽ, തുഷാര തുടങ്ങിയവരും ചിത്രത്തിലെ മറ്റ് അഭിനേതാക്കളാണ്. സംഗീതം വരുൺ രവി.