Friday, November 15, 2024

‘ശ്വാസ’ത്തിൽ ഒരു കൂടിയാട്ടക്കാരന്റെ കഥ; ചിത്രീകരണം തുടങ്ങി

എക്കോസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ സുനിൽ എ. സഖറിയാ നിർമ്മിച്ച് ബിനോയ് വേളൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ശ്വാസത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഒരു കൂടിയാട്ടക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ശ്വാസം. കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചു. ദർശന കൾച്ചറൽ സെന്ററിൽ നടന്ന പൂജ ചടങ്ങിൽ സിനിമയുടെ അണിയറ പ്രവർത്തകരും അതിഥികളും ഭദ്രദീപം കൊളുത്തി. സകരണ വകുപ്പ് മന്ത്രി: വി എൺ വാസവൻ സിനിമയുടെ ടൈറ്റിൽ ഉത്ഘാടനം ചെയ്തു.

ഫാദർ പോൾ,   സോമു  മാത്യു, ഹരിലാൽ, സംവിധായകൻ ശിവപ്രസാദ്, ക്യാമറാൻമാരായ സണ്ണി ജോസഫ്, വിനോദ് ഇല്ലമ്പിളി, രാജേഷ് പീറ്റർ, തുടങ്ങിയവർ ആശംസകൾ പറഞ്ഞു. സന്തോഷ് കീഴാറ്റൂർ, നീന കുറുപ്പ് എന്നിവർആണ് പ്രധാന കഥാപാത്രങ്ങളായി  എത്തുന്നത്. അൻസിൽ, ആദർശ് സാബു, ടോം മാട്ടേൽ, ആർട്ടിസ്റ്റ് സുജാതൻ, അജീഷ് കോട്ടയം ആരാദ്ധ്യ മഹേഷ് എന്നിവരും പ്രധാനകഥാപത്രങ്ങളായി എത്തുന്നുണ്ട്. എഡിറ്റിങ് സണ്ണി ജോസഫ്, ക്യാമറ ജോയൽ തോമസ് സാം, ഗാനങ്ങൾ ശ്രീരേഖ്  അശോക്, സംഗീതം സുവിൻ ദാസ്.  

spot_img

Hot Topics

Related Articles

Also Read

തിരക്കഥ- സംവിധാനം രഞ്ജിത്ത് ലാൽ’ പുതിയ സിനിമ ‘മത്ത്’ പോസ്റ്റർ പുറത്തിറങ്ങി

0
കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ കെ പി അബ്ദുൽ ജലീൽ നിർമ്മിച്ച് രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മത്ത്’ പോസ്റ്റർ റിലീസായി.

ജിയോ മാമി മുബൈ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളത്തില്‍ നിന്നും ‘തടവ്’

0
കഴിഞ്ഞ വര്‍ഷം ബേസിലിന്‍റെ ടോവിനോ തോമസ് നായകനായി എത്തിയ മിന്നല്‍ മുരളി ഇടംപിടിച്ചപ്പോള്‍ ഇത്തവണ അവസരം കിട്ടിയിരിക്കുന്നത് തടവിനാണ്.

സൈജു കുറുപ്പിന്റെ ആദ്യ നിർമ്മാണ സംരഭം ‘ഭരതനാട്യം’ വരുന്നു

0
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഭദ്രദീപം കൊളുത്തി. സൈജു കുറുപ്പിന്റെ മാതാവ് സ്വിച്ചോൺ കർമ്മവും നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നല്കി.

നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ; മരണകാരണം വിഷവാതകം ശ്വസിച്ച്

0
നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും, കേരള ക്രൈം ഫയൽസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പുനർജ്ജനിയുടെ വിസ്മയത്തുമ്പത്ത് ‘മണിച്ചിത്രത്താഴ്’

0
മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്കൽ ഹൊറർ ചിത്രം മണിച്ചിത്രത്താഴ് വെള്ളിത്തിരയിൽ മുപ്പത് വർഷങ്ങൾക്ക് മുൻപത്തെ പ്രൌഡി നിലനിർത്തിക്കൊണ്ട് പുതിയ രൂപത്തിലും ഭാവത്തിലും അരങ്ങിലെത്തിയപ്പോൾ പ്രീമിയർ ഷോയിൽ ചിലങ്കയുടെ ഘനഗാംഭീര്യമായ ആ നാദം മുഴങ്ങി,കൂടെ അകമ്പടിയായി...