Thursday, April 3, 2025

ഷറഫുദ്ദീനും  ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങൾ; ‘ഹലോ മമ്മി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഹാങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും തിരക്കഥയും സാൻജോ ജോസഫ് ആണ്. ഒരു ഫാന്റസി കോമഡി ജേണർ ചിത്രമായിരിക്കും ഹലോ മമ്മി.  ഹിന്ദി സിനിമകളിലും ആസ്പിരന്റസ്, ദി ഫാമിലി മാൻ, ദി റെയിൽവേ മെൻ തുടങ്ങിയ വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അജു വർഗീസ്, ജോണി ആൻറണി, ഗംഗാ മീര, അദ്രി ജോ, ജഗദീഷ്, ശ്രുതി സുരേഷ്, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഐബിൻ തോമസ്, ജോമിൻ മാത്യു, രാഹുൽ ഇ എസ്, തുടങ്ങിയവരാണ് നിർമ്മാതാക്കൾ. ഛായാഗ്രഹണം പ്രവീൺ കുമാർ, എഡിറ്റിങ് ചമൻ ചാക്കോ, സംഗീതം ജേക്കബ് ബിജോയ്, ഫാനാരചന മുഹ്സിൻ പരാരി, ഹലോ മമ്മിയുടെ ചിത്രീകരണം തൃശൂർ മാളയിൽ വെച്ച്  ഫെബ്രുവരി നാലാം തീയതി ആരംഭിക്കും.

spot_img

Hot Topics

Related Articles

Also Read

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; ‘കനകരാജ്യ’ത്തിന്റെ ട്രയിലർ പുറത്ത്

0
അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിച്ച് ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മൂവി ‘കനകരാജ്യ’ത്തിന്റെ ട്രയിലർ പുറത്തിറങ്ങി.

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; വിടപറഞ്ഞത് ഹാസ്യസിനിമകളുടെ സാമ്രാട്ട്

0
മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും എക്കാലത്തേക്കും ചിരിയുടെ മലപ്പടക്കം തീര്‍ത്ത ഹിറ്റ് സിനിമകളുടെ സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. 63- വയസ്സായിരുന്നു.

മുഹമ്മദ് മുസ്തഫയുടെ  ‘മുറ’ ഒക്ടോബർ 18- ന്

0
സിനിമാ മേഖലയിൽ പ്രമുഖ നിർമ്മാണ- വിതരണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിച്ച് മുഹമ്മദ് മസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറ ഒക്ടോബർ 18- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന്...

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; ‘കാത്ത് കാത്തൊരു കല്യാണം’ തിയ്യേറ്ററിലേക്ക്

0
ജയ്ൻ ക്രിസ്റ്റഫർ സംവിധാനം ചെയ്ത് ടോണി സിജിമോൻ നായകനായി എത്തുന്ന ചിത്രം നാളെ മുതൽ തിയ്യേറ്ററിലേക്ക് എത്തും. കുട്ടികൾ പിറക്കാത്ത ഒരു ഗ്രാമത്തിന്റെ കഥയാണ് ഇതിവൃത്തം. ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് നിർമ്മാണം.

പുത്തൻ ട്രയിലറുമായി ‘പെരുമാനി’

0
പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുമാനി’യുടെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസ് ആണ് ട്രയിലർ റിലീസ് ചെയ്തത്.