Friday, November 15, 2024

ഷാരൂഖ് ഖാനും നയന്‍സും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്‍റെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

തമിഴ് സംവിധായകന്‍ അറ്റ്ലി സംവിധാനം ചെയ്ത് ഷാരൂഖ് ഖാനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്‍റെ കേരളത്തിലും തമിഴ് നാട്ടിലുമുള്ള വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഗോകുലം മൂവീസ്. ഷാരൂഖ് ഖാന്‍ ഒടുവില്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം പഠാന് ശേഷമുള്ള ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ജവാന്‍. തെരി, മെര്‍സല്‍, ബീഗില്‍ തുടങ്ങിയ ഹിറ്റ് തമിഴ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍.

രജനികാന്ത്, മോഹന്‍ലാല്‍, വിനായകന്‍, തമന്ന ഭാട്ടിയ പ്രധാന റോളുകളില്‍ എത്തിയ ജയിലറുടെ കേരളത്തിലുള്ള വിതരണാവകാശം സ്വന്തമാക്കിയതും ഗോകുലം മൂവീസ് ആയിരുന്നു. ജവാനില്‍ വിജയ് സേതുപതി അടക്കമുള്ള വന്‍ താരങ്ങളും അണിനിരക്കുന്നുണ്ട്. സംഗീതം- അനിരുദ്ധ് രവിചന്ദര്‍.  

spot_img

Hot Topics

Related Articles

Also Read

100 കോടി  കളക്ഷൻ നേടി  ‘നേര്’

0
മോഹൻലാലിനെ നായകനാക്കിക്കൊണ്ട് ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് ചിത്രത്തിന്റെ കളക്ഷൻ 100 കോടി കവിഞ്ഞു എന്നു നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി വെളിപ്പെടുത്തി.

കിടിലന്‍ ലുക്കില്‍ മോഹന്‍ലാല്‍; പുത്തന്‍ പോസ്റ്ററുമായി ആവേശം കൊള്ളിച്ച് ‘മലൈക്കോട്ടെ വാലിബന്‍ ‘

0
ചിത്രത്തിന്‍റെ കഥയെ കുറിച്ചോ മറ്റ് അഭിനേതാക്കളുടെ കഥാപാത്രങ്ങളെക്കുറിച്ചോ വിവരങ്ങള്‍ പുറത്തുവിടാത്തതാണ് ചിത്രത്തിന്‍റെ പ്രധാന പ്രത്യേകത.

പത്രപ്രവർത്തകനും നടനുമായ വേണുജി അന്തരിച്ചു

0
പത്രപ്രവർത്തകനും സീരിയൽ- ചലച്ചിത്ര താരവും നടകനടനുമായ വേണു ജി എന്ന ജി. വേണുഗോപാൽ അന്തരിച്ചു. 65 വയസ്സായിരുന്നു. കേരളപത്രികയുടെ സഭ എഡിറ്റർ ആയിരുന്നു ഇദ്ദേഹം. വൃക്കസംബന്ധമായ അസുഖത്താൽ ഏറെനാളുകളായി ചികിത്സയിൽ ആയിരുന്നു.

സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു

0
സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍  അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി

യാഥാർത്ഥ്യത്തിന്റെ ‘നേര്’- കയ്യടികൾ നേടി മോഹൻലാലും അനശ്വരയും സിദ്ദിഖും

0
ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെ ഓരോ സിനിമകളും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നപ്പോഴും അതേ പ്രതീക്ഷ തന്നെ ഉണ്ടായിരുന്നു ‘നേരി’ലും. ഒരു കോർട്ട് റൂം ഡ്രാമയായി നേര് പ്രദർശനത്തിനെത്തിയപ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തു യർന്നതാണ് സിനിമയുടെ വിജയം.