Friday, April 4, 2025

ഷൂട്ടിംഗ് ആരംഭിച്ച് ബേസിലും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രം ‘നുണക്കുഴി’ ഉടൻ പ്രേക്ഷകരിലേക്ക്

ജിത്തു ജോസഫും ബേസിലും ഒന്നിക്കുന്ന ചിത്രം നുണക്കുഴിയുടെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ പൂജ വെണ്ണല ലിസ്സി ഫാർമസി കോളേജിൽ വെച്ച് നടന്നു. നുണക്കുഴിയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ ഇതിനോടകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. കെ ആർ കൃഷ്ണകുമാർ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കൂമൻ എന്ന ചിത്രത്തിന് ശേഷം കൃഷ്ണകുമാറും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നുണക്കുഴി. സരിഗമയും ജിത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറീസും ചേർന്നൊരുക്കുന്ന ചിത്രമാണ് നുണക്കുഴി.

വിക്രം മെഹർ, സിദ്ധാർഥ ആനന്ദ് എന്നിവർ ചേർന്നാണ് നിർമാണം.  ഗ്രേസ് ആൻറണിയും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. സിദ്ദിഖ്, ബൈജു, ബിനു പപ്പു, പ്രമോദ് വെളിയനാട്, സൈജു കുറുപ്പ്, അജു വർഗീസ്, മനോജ് കെ ജയൻ, തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിങ് വിനായക് വി എസ്.

spot_img

Hot Topics

Related Articles

Also Read

കാൻചലച്ചിത്ര വേദിയിൽ തിളങ്ങി ഇന്ത്യൻ സിനിമ; ഗ്രാന്റ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി ‘ഓൾ വി...

0
മുംബൈ നഗരത്തിൽ ജീവിക്കുന്ന രണ്ട് നേഴ്സ്മാരുടെ ജീവിതകഥപറയുന്ന ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ചിത്രത്തിൽ കനി കുസൃതി പ്രഭ, ദിവ്യപ്രഭ അനു എന്നീ  കഥാപാത്രങ്ങളായി അഭിനയിച്ചു. ചിത്രത്തിന്റെ തിരക്കഥയും പായൽ കപാഡിയയുടെ ആണ്.

ട്രൈലറില്‍ നര്‍മവുമായി  ബേസില്‍ ചിത്രം ഫാമിലി

0
പ്രേക്ഷകരില്‍ ചിരി നിറയ്ക്കാന്‍ എത്തുന്ന ബേസില്‍ ചിത്രം ഫാമിലിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ നിര്‍മ്മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്തത്. ബേസിലിന്‍റെ അച്ഛനായി ജഗദീഷാണ് എത്തുന്നത്

ദിലീപും തമന്നയും പ്രധാന വേഷത്തിൽ; നവംബർ 10- ന് തിയ്യേറ്ററുകളിലേക്ക് ഒരുങ്ങി ബാന്ദ്ര

0
ദിലീപും തമന്ന ഭാട്ടിയയും പ്രധാന വേഷത്തിലെത്തുന്ന ബാന്ദ്ര നവംബർ- 10 ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. അരുൺ ഗോപിയാണ് ചിത്രത്തിന്റെ സംവിധാനം. U/A സർട്ടിഫിക്കറ്റാണ് സെൻസറിങ്ങിന് ശേഷം ചിത്രത്തിന് ലഭിച്ചത്.

‘ഒറ്റക്കൊമ്പനാ’യി സുരേഷ് ഗോപി; ചിത്രീകരണം ആരംഭിച്ചു

0
സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുറച്ച് സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായി അഭിനയിക്കുവാൻ സെറ്റിൽ എതിയിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ...

‘വർഷങ്ങൾക്ക് ശേഷം’ ട്രയിലറുമായി വിനീത് ശ്രീനിവാസൻ

0
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, കല്യാണി പ്രിയദർശൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ മൂവിയുടെ ട്രയിലർ പുറത്തിറങ്ങി