എസ് ടി കെ ഫ്രയിംസിന്റെ ബാനറിൽ നവാഗതനായ ഉണ്ണി ശിവലിംഗം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം നായകനായി എത്തുന്നു. സന്തോഷ് ടി കുരുവിളയും അലക്സാണ്ടർ ജോർജ്ജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച തങ്കം എന്ന സിനിമയൂദ അസിസ്റ്റന്റ് സംവിധായകൻ കൂടിയായിരുന്നു ഉണ്ണി ശിവലിംഗം. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘എന്ന താൻ കേസ് കൊട്’ എന്ന ചിത്രമാണ് എസ് ടി കെ ഫ്രയിംസിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. കബഡി കളിക്കാരായ നാലു യുവാക്കളുടെ കഥപറയുന്ന ചിത്രമാണിത്. പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരിക്കും ലൊക്കേഷൻ. ചിത്രീകരണം ഉടൻ ആരംഭിക്കും.
Also Read
ആക്ഷന്‍ സൈക്കോ ത്രില്ലറുമായി ‘മുറിവ്’
‘ഒരു ജാതി ഒരു മനുഷ്യന്’ എന്ന ചിത്രത്തിന് ശേഷം കെ. ഷമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുറിവ്.’ സംവിധായകന് അജയ് വാസുദേവും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
മാത്യു തോമസ് ചിത്രം ‘ലൌലി’ തിയ്യേറ്ററുകളിലേക്ക്
മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ‘ലൌലി’ ഏപ്രിൽ 4 -നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്- ത്രീഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ- ത്രീഡി മൂവിയാണ് ‘ലൌലി’. തിരക്കഥാകൃത്തായ...
തിരക്കഥ രഘുനാഥ് പാലേരി, ഷാനവാസ് കെ . ബാവക്കുട്ടിയുടെ സംവിധാനം റൊമാന്റിക് കോമഡി ത്രില്ലറുമായി ‘ഒരു കട്ടിൽ ഒരു...
‘ഒരു കട്ടിൽ ഒരു മുറി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
അനു പുരുഷോത്തമന്റെ തിരക്കഥയും സംവിധാനവും, നായികയായി മീനാക്ഷി; ‘സൂപ്പർ ജിംനി’യുടെ ചിത്രീകരണം പൂർത്തിയായി
റിഥം ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സൂപ്പർ ജിംനിയുടെ ചിത്രീകരണം പൂർത്തിയായി.
അമൽ കെ ജോബി ചിത്രം ‘ഗുമസ്ത’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഗുമസ്തന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.