Thursday, April 3, 2025

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘വടി കുട്ടി മമ്മൂട്ടി’ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

എലമെന്‍റ്സ് ഓഫ് സിനിമാസിന്‍റെ ബാനറില്‍ സംവിധായകരായ മാര്‍ത്താണ്ഡനും അജയ് വാസുദേവും എം ശ്രീരാജ് എ കെ ഡിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ പ്രധാന കഥാപാത്രമായി എത്തുന്നു. ഇഷ്ക് എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയ രതീഷ് രവിയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ ശിഫാസ് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.  

ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കൊച്ചി ഹോളിഡെ ഇന്നില്‍ വെച്ച്  ചിത്രം ലോഞ്ച് ചെയ്യുന്ന ചടങ്ങില്‍ നിരവധി പ്രമുഖ താരങ്ങളാണ് പങ്കെടുത്തത്. ഛായാഗ്രഹണം അഭിലാഷ് ശങ്കര്‍, സംഗീതം ബിജിപാല്‍, രചന രാജീവ് ആലുങ്കല്‍.

spot_img

Hot Topics

Related Articles

Also Read

ആക്ഷേപഹാസ്യവുമായി ജലധാര പമ്പ് സെറ്റ്; തിയ്യേറ്ററില്‍ ചിരിപ്പൂരമൊരുക്കി പ്രേക്ഷകര്‍

0
നര്‍മത്തിലൂടെ ആളുകളെ ഒരുപോലെ ചിരിപ്പിക്കാന്‍ കഴിയുക എന്നത് ശ്രമകരമായ ജോലിയാണ്, കഴിവും വേണം. ഇത് രണ്ടും ഒത്തിണങ്ങിയ അഭിനേതാക്കളാണ് ഇന്ദ്രന്‍സും ഉര്‍വശിയും.

‘ബന്നേർഘട്ട’ യ്ക്കു ശേഷം ‘ഉയിർപ്പ്’; ത്രില്ലറുമായി വിഷ്ണു നാരായണൻ രചനയും സംവിധാനവും

0
പ്രേക്ഷക ശ്രദ്ധ നേടിയ ‘ബന്നോർഘട്ട’ യ്ക്കു ശേഷം വിഷ്ണു നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഉയിർപ്പിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഒരു സ്ലാഷർ ത്രില്ലർ ചിത്രമാണ് ഉയിർപ്പ്.

മാക്ട ലെജെൻറ് ഓണർ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്

0
ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജെൻറ് ഓണർ പുരസ്കാരം ലഭിച്ചു. ചലച്ചിത്ര മേഖലയിലെ മികച്ച കഴിവ് കാഴ്ച വെക്കുന്ന പ്രതിഭകൾക്കായി  മൂന്നു വർഷത്തിലൊരിക്കൽ നല്കുന്ന പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായ് മരിച്ച നിലയില്‍

0
ദേശീയ പുരസ്കാര ജേതാവും കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ  നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ചു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം.

ചിത്രീകരണം പൂർത്തിയാക്കി ‘ഭരതനാട്യം’

0
നടൻ സൈജു കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം ‘ഭരതനാട്യ’ത്തിന്റെ ചിത്രീകരണം പൂർത്തിയായി. കൃഷ്ണ ദാസ് മുരളിയുടേതാണ് തിരക്കഥയും സംവിധാനവും.