ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന ക്രൈം ത്രില്ലർ ചിത്രം നിമ്രോദിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിത്രത്തിൽ ദിവ്യ പിള്ളയും ആത്മീയയുമാണ് നായികമാരായി എത്തുന്നത്. ആർ എ ഷഫീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സിറ്റി ടാർഗറ്റു എന്റർടൈമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് ആണ് സിനിമയുടെ നിർമ്മാണം. കെ എം പ്രതീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ദിവ്യ പിള്ള, ആത്മീയ രാജൻ, പാർവ്വതി ബാബു, സംവിധായകൻ ലാൽ ജോസ്, അമീർ നിയാസ്, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഡിസംബർ ആവാസന്ന വാരത്തിൽ ചിത്രീകരണം ആരംഭിക്കും. ഇടുക്കി, പാലക്കാട്, കൊച്ചി, ജോർജ്ജിയ, കോയമ്പത്തൂർ എന്നിവടങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകൾ. വരികൾ ഷീല പോൾ, സംഗീതം ആർ എ ഷഫീർ, ഛായാഗ്രഹണം ശേഖർ വി ജോസഫ്, എഡിറ്റിങ് അയൂബ് ഖാൻ.
Also Read
‘തന്നെക്കാളേറെ വളരെ ചെറുപ്പമാണ് സിദ്ദിഖ്, എന്താണ് പറയേണ്ടതെന്ന് അറിയില്ല; ജനാര്ദനന്
‘തന്നെക്കാളേറെ വളരെ ചെറുപ്പമാണ് സിദ്ദിഖ്, എന്താണ് പറയേണ്ടതെന്ന് അറിയില്ല; വിയോഗം സഹിക്കാനാവുന്നില്ലെന്നും തന്റെ വലതുകൈ പോയതുപോലെയാണ് തോന്നുന്നതെന്നും ജനാര്ദനന് പറഞ്ഞു.
70- ദേശീയ ചലച്ചിത്ര പുരസ്കാരം ഈ മാസം പ്രഖ്യാപിക്കും
2022- എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരം ഈ മാസം പ്രഖ്യാപിക്കും. പുരസ്കാരത്തിനായി 2022 ജനുവരി മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിക്കുക. മലയാളത്തിലെ മമ്മൂട്ടിയും കന്നഡ നടൻ ഋഷഭ്...
ഉപാധികളോടെ സ്റ്റേ നീക്കം ചെയ്തു; ‘പൊറാട്ട് നാടകം’ ഇനി തിയ്യേറ്ററിലേക്ക്
പകർപ്പാവകാശവുമായി ബന്ധപ്പെട്ട് ‘പൊറാട്ട് നാടകം’ എന്ന ചിത്രത്തിനെതിരായി വന്ന കേസ് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ എറണാകുളം അഡീഷണൽ ജില്ലാ കോടതി ഉപാധികളോടെ നീക്കം ചെയ്തു.
സീരിയല്‍ സംവിധായകന് ആദിത്യന് അന്തരിച്ചു
സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നീ ശ്രദ്ധേയ സീരിയലുകള്‍ സംവിധാനം ചെയ്ത ആദിത്യന് അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
പുത്തൻ ട്രയിലറുമായി ‘നാരായണീന്റെ മൂന്നാൺമക്കൾ’
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ട്രയിലർ പുറത്തിറങ്ങി. മമ്മൂട്ടികമ്പനിയുടെ പേജ് ആണ് ട്രയിലർ റിലീസ് ചെയ്തിരിക്കുന്നത്. 2025 ഫെബ്രുവരി- 7 നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന്...