Thursday, April 3, 2025

സംഗീതത്തിന്‍റെ അയ്യപ്പപൂജകള്‍ 

എക്കാലത്തും  മലയാള സിനിമ ആസ്വദിച്ച ആലപ്പി രംഗനാഥ് എന്ന പ്രഗത്ഭ  സംഗീത സംവിധായകന്‍റെ വളര്‍ച്ചയുടെ തട്ടകം നാടകമായിരുന്നു. മലയാള സിനിമയില്‍ “നാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു…” മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത ഈ ഗാനത്തിന്‍റെ ഓര്‍ക്കസ്ട്രയില്‍  പങ്കാളിയായി സിനിമയില്‍ അദ്ദേഹം തുടക്കമിട്ടു. ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്ന നിറവിലാണ് ആലപ്പി രംഗനാഥിനെ കൂടുതല്‍ പ്രശസ്തനാക്കിയത്. എല്ലാ ദു:ഖവും തീര്‍ത്തു തരൂ എന്‍റെ അയ്യാ…” എന്നു കേള്‍ക്കുമ്പോള്‍ ഏത് കല്ലിനുള്ളിലും ഭക്തി ഹൃദയത്തെ നിര്‍മ്മിച്ചെടുക്കും. നിര്‍മമമായ ഭക്തിയായിരുന്നു ആലപ്പി രംഗനാഥിന്‍റെ സംഗീതത്തിന്‍റെ പ്രത്യേകത.

ഭക്തി ഗാനങ്ങളാണ് ആലപ്പി രംഗനാഥിനെ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്. തരംഗിണി സ്റ്റുഡിയോയിലൂടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ നിരവധി അയ്യപ്പഭക്തിഗാനങ്ങള്‍ മലയാളികള്‍ക്കിടയില്‍ പ്രചരിച്ചു. ‘സ്വാമി സംഗീതമാലപിക്കും താപസഗായകനല്ലോ ഞാന്‍’ എന്ന ഹിറ്റ് ഭക്തിഗാനത്തിലൂടെ ആലപ്പി രംഗനാഥ് മലയാള സിനിമയില്‍, മലയാളത്തില്‍ പ്രശസ്തനായി. പിന്നീട് ആ കലാകാരനില്‍ നിന്നും പിറന്നുവീണത് നിരവധി അയ്യപ്പ ഭക്തിഗാനങ്ങള്‍. കല്ലിലും മേടയിലും പുല്ലിലും പൊന്നമ്പലനടയിലുമെല്ലാം ആലപ്പി രംഗനാഥിന്‍റെ പാട്ടുകള്‍ ശ്രവണമധുരമായി. മകരസംക്രമ ദീപം കാണാന്‍, എന്‍ മനം പൊന്നമ്പലം, കന്നിമല പൊന്നുമല പുണ്യമല, തുടങ്ങി മനം നിറയ്ക്കുന്ന നിരവധി ഭക്തി ഗാനങ്ങള്‍ക്ക് സംഗീതം നല്കി, ആലപ്പി രംഗനാഥ്. മലയാള ചലച്ചിത്ര മേഖലയിലേക്ക് സ്വതന്ത്രമായി ഈണമിട്ട് കൊണ്ട് കടന്നു വരുന്നത് അഗസ്റ്റിന്‍ വഞ്ചിമല എഴുതിയ ജീസസ് എന്ന ചിത്രത്തിലെ ഓശാന ഓശാന എന്ന പാട്ടിലൂടെയാണ്.

നിരവധി ആല്‍ബം ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ  അദ്ദേഹം പ്രശസ്തമായ നിരവധി  മലയാള സിനിമകളിലെ പാട്ടുകള്‍ക്ക് ഈണം നല്കി. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, മാമലകള്‍ക്കപ്പുറത്ത്, മടക്കയാത്ര, ഗുരുദേവന്‍, ആരാന്‍റെ മുല്ല കൊച്ചു മുല്ല, തുടങ്ങിയ സിനിമകളിലെ പാട്ടുകള്‍ക്ക് ഈണമിടുമ്പോള്‍ അമ്പാടി തന്നിലൊരുണ്ണി, ധനുര്‍വേദം തുടങ്ങിയ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. സംഗീത സംവിധാനത്തിന്‍റെയും സിനിമ സംവിധാനത്തിന്‍റെയും മേഖലകളില്‍ അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. സംഗീതത്തിന്‍റെ ഒരു സാഗരത്തെ തന്നെ ആലപ്പി രംഗനാഥില്‍ കാണുവാന്‍ കഴിയും. ത്യാഗരാജ സ്വാമികളെക്കുറിച്ച് ദൂരദര്‍ശനില്‍ ചെയ്ത പതിനേഴ് എപ്പിസോഡുകളും അതിനു ഉദാഹരണമാണ്. തൊഴില്‍ എന്ന നിലയില്‍ പൂര്‍ണമായ സിനിമാ സംവിധായകനായിരുന്നില്ല അദ്ദേഹം. എം ജി യൂണിവേഴ്സിറ്റിയില്‍ സയന്‍സ് ഓഫ് മെലഡി ആന്‍ഡ് ഹാര്‍മണി വിഭാഗത്തിലെ ഗസ്റ്റ് ലക്ചര്‍ കൂടിയായിരുന്നു.

മലയാളത്തില്‍ മാത്രമല്ല, തമിഴിലും നിറസാന്നിധ്യമായിരുന്നു ആലപ്പി രംഗനാഥ്. അദേഹത്തിന്‍റെ അയ്യപ്പ ഭക്തിഗാനങ്ങള്‍ ഭാഷയും ദേശവും ഭേദിച്ചു ഒഴുകിക്കൊണ്ടിരുന്നു. ആയിരത്തി അഞ്ഞൂറിലേറെ ഗാനങ്ങളാണ് അദ്ദേഹം തമിഴിലും മലയാളത്തിലുമായി സംഗീതം നല്കിയിരിക്കുന്നത്. ഇതില്‍ നൂറിലേറെയും അയ്യപ്പ ഗാനങ്ങളും 2000 ത്തോളം വരുന്നവ ഇതര ഗാനങ്ങളുമാണ്. ചലച്ചിത്ര ഗാനങ്ങളില്‍ ശ്രദ്ധേയമാണ് ആരാന്‍റെ മുല്ല കൊച്ചുമുല്ല എന്ന ചിത്രത്തിലെ “ശാലീന സൌന്ദര്യമേ…” പ്രിയസഖിക്കൊരു ലേഖനം എന്ന ചിത്രത്തിലെ ‘പ്രിയ സഖിക്കൊരു ലേഖനം’, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിലെ “അല്ലിത്താമരമോട്ട് പോലെ” ജീസസിലെ “ഓശാന ഓശാന”  തുടങ്ങിയ പാട്ടുകള്‍ ശ്രദ്ധേയമായിരുന്നു. പാട്ടുകള്‍ക്ക് മാത്രമല്ല, കവിതകള്‍ക്കും ഈണമിട്ടിട്ടുണ്ട് അദ്ദേഹം. ഒ എന്‍ വി യുടെ കവിതകള്‍ക്കും ശ്രീനാരായണഗുരുവിന്‍റെയും വയലാറിന്‍റെയും  കവിതകള്‍ക്കും അദ്ദേഹം ഹൃദയസ്പര്‍ശിയായ ഈണം നല്കി. അയ്യപ്പ ഭക്തിഗാനങ്ങള്‍ക്ക് പുറമെ നിരവധി ഓണപ്പാട്ടുകള്‍ക്കും അദ്ദേഹം ഈണം നല്കിയിട്ടുണ്ട്.

സംഗീതത്തിന്‍റെ മാത്രമല്ല, പാട്ടെഴുത്തിന്‍റെയും നിധികുംഭമായിരുന്നു ആലപ്പി രംഗനാഥ്. മറ്റൊരു മുഖം എന്ന ചിത്രത്തിലെ വാനമൊരു വര്‍ണ്ണക്കുട നീര്‍ത്തി, രാധമാധവ കഥയറിഞ്ഞു, സ്വീറ്റ് മെലഡീസ് എന്ന തരംഗിണി ആൽബത്തിലെ സിന്ധുവില്‍ നീരാടി ഈറനായി, പച്ച പനങ്കിളി തത്തേ, ചിപ്പിവള കിലുങ്ങുന്ന പോലെ, പ്രണയ രാഗങ്ങള്‍ പകരും ഞാന്‍ ,വാനമ്പാടി വരൂ വരൂ, രാധ കണ്ണന്‍റെ കളിത്തോഴി രാധ, വസന്തം വന്നാല്‍ പൂവിരിയും തുടങ്ങിയ ഗാനങ്ങളും രചിച്ചത് അദ്ദേഹമാണ്.  ആലപ്പി രംഗനാഥ് എന്ന സംഗീതത്തിന്‍റെ മഹാതപസ്വി 2022 ജനുവരിയില്‍ വിടപറഞ്ഞു എങ്കിലും അയ്യപ്പന്‍റെ സ്തുതികള്‍ കൊണ്ട് അദ്ദേഹം കൂടുതല്‍ ജനമനസ്സുകളില്‍ പിറക്കുകയും പിന്നേയും പിന്നേയും ജീവിക്കുകയും ചെയ്യുന്നു. അദ്ദേഹം പാട്ടിലൂടെ യേശുദേവന് ഓശാന പാടി, അയ്യപ്പസ്വാമിക്ക് പൂക്കളര്‍ച്ചിച്ചു. സംഗീത സംവിധാനത്തില്‍ ദേവരാജന്‍ മാഷിനും ദക്ഷിണാ മൂര്‍ത്തി സ്വാമികള്‍ക്കും ഒപ്പം സമാസമം നിന്നു, ആലപ്പി രംഗനാഥും . 1973 ല്‍ പുറത്തിറങ്ങിയ ജീസസിലെ ഓശാന ഓശാന ജയചന്ദ്രനും പി ലീലയും ചേര്‍ന്ന് ആലപിച്ചു ഹിറ്റാക്കി. സിനിമയില്‍ മാത്രമല്ല, നാടകത്തിലും പാട്ടുകള്‍ എഴുതി അദ്ദേഹം. സിനിമകള്‍ മാത്രമല്ല നിരവധി നാടകങ്ങളും നൃത്ത നാടകള്‍ങ്ങളും അദ്ദേഹം എഴുതി സംവിധാനം ചെയ്യുകയുണ്ടായി. മലയാള സിനിമയില്‍, മലയാളികള്‍ക്ക് എക്കാലത്തും വിവിധ കലകള്‍ കൊണ്ട് നിറ സാമീപ്യമായി ആലപ്പി രംഗനാഥ് മരണത്തിന് ശേഷവും സംഗീതത്തിന്‍റെ നാലര പതിറ്റാണ്ടുകളെയും ജനമനസ്സുകളിലൂടെ കടന്നു പോകുന്നു.  

spot_img

Hot Topics

Related Articles

Also Read

‘ശ്വാസ’ത്തിൽ ഒരു കൂടിയാട്ടക്കാരന്റെ കഥ; ചിത്രീകരണം തുടങ്ങി

0
എക്കോസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ സുനിൽ എ. സഖറിയാ നിർമ്മിച്ച് ബിനോയ് വേളൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ശ്വാസത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഒരു കൂടിയാട്ടക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ശ്വാസം.

സംഗീതത്തിന്‍റെ ഇതളടര്‍ന്ന വഴിയിലൂടെ

0
രഘുകുമാറിന്‍റെ സംഗീതത്തിന്‍റെ കൈക്കുമ്പിള്‍ മധുരിക്കുന്ന പാട്ടുകളുടെ അമൂല്യ കലവറയായിരുന്നു. അതില്‍ നിന്ന് മലയാള സിനിമയിലേക്ക് പകര്‍ന്നു നല്കിയ നിധി മലയാളികളുടെ കാതുകളിലൂടെ ഹൃദയത്തിലേക്ക് ഒഴുകി

മികച്ച 250 സിനിമകളിൽ 35 മലയാള സിനിമകൾ; ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച മലയാള ചിത്രമായി ‘ഹോം’

0
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ പട്ടിക വിട്ട് ഓൺലൈൻ ഡാറ്റാ ബേസ്  ആയ ഐഎംഡിബി പുറത്ത് വിട്ടു. ഇതിൽ 35 ചിത്രങ്ങൾ മലയാളത്തിൽ നിന്നുള്ളതാണ്. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി...

‘അദൃശ്യജാലകങ്ങൾ’ പോർച്ചുഗൽ ചലച്ചിത്ര മേളയിലും; മികച്ച നടനായി ടൊവിനോ

0
44- മത് പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഫൻന്റാസ്പോർട്ടോ ചലച്ചിത്രമേളയിൽ അദൃശ്യജലകങ്ങളിലെ അഭിനയത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഡോ: ബിജു സംവിധാനം ചെയ്ത ചിത്രമാണ് അദൃശ്യജാലകങ്ങൾ.

‘രാമലീല’ക്ക് ശേഷം ‘ബാന്ദ്ര’യില്‍  ഒന്നിച്ച് ദിലീപും അരുണ്‍ ഗോപിയും; തമന്ന നായിക, ടീസര്‍ പുറത്ത്

0
ദിലീപും തമന്നയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ബാന്ദ്രയുടെ ടീസര്‍ പുറത്തിറങ്ങി. രാമലീലക്ക് ശേഷം സംവിധായകന്‍ അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര