Friday, November 15, 2024

സംഗീതത്തിന്റെ മുത്തും പവിഴവുമായി ‘ജയവിജയം’  

ഇതിഹാസത്തിലെന്ന പോലെ മലയാള ചലച്ചിത്ര സംഗീതജ്ഞരിലുമുണ്ട് ജയവിജയന്‍മാര്‍. മലയാളികളായ കര്‍ണാടക സംഗീതജ്ഞരാണവർ.  സംഗീതത്തിലെ മഹാതപസ്വിയായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യര്‍. സംഗീത സംവിധാനത്തിലും ഗാനാലാപനത്തിലും ഇവര്‍ തങ്ങളുടെ പ്രതിഭ പുറത്തെടുത്തു. ഇരട്ട സഹോദരന്മാരായ കെ ജി ജയനും കെ ജി വിജയനുമായിരുന്നു ‘ജയവിജയന്‍മാര്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്. ഭക്തിഗാനരംഗങ്ങളില്‍ സംഗീതവുമായി പരിലസിച്ചിരുന്ന ജയവിജയന്‍മാര്‍ ഏതാനും സിനിമാഗാനങ്ങള്‍ക്കും നാടകങ്ങള്‍ക്കും ഈണം പകര്‍ന്നു.

വളരെ കുറച്ചു സിനിമാഗാനങ്ങള്‍ക്കെ സംഗീതം നല്‍കിയുള്ളൂ എങ്കിലും അവയെല്ലാം മലയാള സിനിമയില്‍ ഇന്നും പ്രൌഢിയോടെ സൌന്ദര്യത്തിലൂന്നി നിലനില്‍ക്കുന്നു. ദര്‍ശനം പുണ്യ ദര്‍ശനം, ശരണം ശ്രീ ഗുരുവായൂരപ്പാ, ശ്രീ ശബരീശാ ദീനദയാലാ, ഇഷ്ടദൈവമേ സ്വമീ ശരണമയ്യപ്പാ, ആരാധിക്കുന്നവര്‍ക്ക് ആധാരമായ് വിളങ്ങും, ഗുരുവും നീയെ സഖിയും നീയെ, തുടങ്ങിയവ ജയവിജയന്‍മാരുടെ ഈണത്തില്‍ പിറന്ന ഹിറ്റ് ഭക്തിഗാനങ്ങളാണ്. 1988 ല്‍ വിജയന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടതോടെ ജീവിതത്തിലും സംഗീതത്തിലും ജയന്‍ ഒറ്റയ്ക്ക് യാത്ര തുടര്‍ന്നു. മാതാപിതാക്കള്‍ ജ്ഞാനികളും ശ്രീനാരായണ ഗുരുവിന്‍റെ ശിഷ്യരുമായിരുന്നു.

കുട്ടിക്കാലത്തെ സംഗീതത്തില്‍ വിദ്യ അഭ്യസിച്ച ജയവിജയന്‍മാര്‍ക്കു പുരാണേതിഹാസഗ്രന്ഥമായ ശ്രീമദ്ഭാഗവതത്തിലെ ‘ജയവിജയന്‍മാരു’ടെ പേരാണ് ഇരട്ടക്കുട്ടികള്‍ക്ക് നല്കിയത്. സംഗീതത്തില്‍ ഇരുവരും ഒന്‍പതാം വയസ്സില്‍ അരങ്ങേറ്റം നടത്തി. സംഗീതത്തില്‍ ഗാനഭൂഷണം നേടിയ ഇരുവരും വളരെ പെട്ടെന്നു തന്നെ മികച്ച സംഗീതജ്ഞരായി പ്രശസ്തി നേടി. കര്‍ണാടക സംഗീതത്തിലെ മുടിചൂടാമന്നനായിരുന്ന ഡോ: എം ബാലമുരളീകൃഷണയു മായുള്ള പരിചയം സംഗീതാഭ്യാസം തുടരാനും സംഗീത സംവിധാനത്തെ അറിയാനും സാധിച്ചു. തുടര്‍ന്നു നിരവധി ഭക്തിഗാനങ്ങള്‍ക്ക് വേണ്ടി ഇരുവരും സംഗീത സംവിധാനം നിര്‍വഹിച്ചു .

1965 ല്‍ പി എ തോമസ് എന്ന സംവിധായകന്‍ തന്‍റെ ‘ഭൂമിയിലെ മാലാഖ ‘എന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കാന്‍ ക്ഷണിക്കുന്നതോട് കൂടി അവർ സിനിമാമേഖലയിലേക്ക് ആദ്യ ചുവടു വെച്ചു. ചിത്രത്തിലെ ’മുള്‍മുടി ചൂടിയ നാഥാ‘ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് എസ് ജാനകിയാണ്. ആദ്യചിത്രത്തോടെ പതിനഞ്ചോളം സിനിമകള്‍ക്ക് ജയവിജയന്‍മാര്‍ ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വഹിച്ചു. പി ഭാസ്കരന്‍ മാഷ്, വയലാര്‍ രാമവര്‍മ്മ, ശ്രീകുമാരന്‍ തമ്പി തുടങ്ങിയ പ്രതിഭാധനരായ രചയിതാക്കളുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നെങ്കിലും കൂടുതലും ഈണമിട്ടത് ബിച്ചു തിരുമലയുടെ വരികള്‍ക്ക് ആയിരുന്നു.

ചെമ്പൈ, ബാലമുരളീകൃഷ്ണ എന്നിവർ അടക്കമുള്ള സംഗീത സാമ്രാട്ടുകള്‍ക്കൊപ്പം വിദ്യ അഭ്യസിച്ച ജയവിജയന്‍മാര്‍ ചലച്ചിത്ര ഗാനങ്ങളിലും നിരവധി ആല്‍ബങ്ങളിലും നാടകങ്ങളിലും ഈണം നല്കി. ജ്യേഷ്ഠാനുജന്‍മാരെ ‘ജയവിജയ‘ എന്നു ആദ്യമായി ചേര്‍ത്തു വിളിച്ചത് നടനായ ജോസ് പ്രകാശായിരുന്നു. ഭക്തിഗാനങ്ങളില്‍ വെച്ച് ഏറ്റവും കൂടുതൽ  അയ്യപ്പഭക്തിഗാനങ്ങള്‍ നിരവധി പിറന്നു. ചെമ്പൈയെ കുറിച്ച് ജയനും വിജയനും ചേര്‍ന്ന് എഴുതിയ ‘ചെമ്പൈ- സംഗീതവും ജീവിതവും‘ എന്ന പുസ്തകം ശ്രദ്ധേയമായിരുന്നു.

‘നിറകുടം’ എന്ന ചിത്രത്തിലെ ബിച്ചു തിരുമലയുടെ വരികള്‍ക്ക് ജയവിജയ ഈണമിട്ടു യേശുദാസ് ആലപിച്ച “നക്ഷത്ര ദീപങ്ങള്‍ തിളങ്ങി നവരാത്രി മണ്ഡപമൊരുങ്ങി…” മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ഗാനമാണ് ഇത്.  ഈ ഗാനമാലപിക്കാത്ത കേള്‍ക്കാത്ത ഹൃദയത്തിലേല്‍ക്കാത്ത മലയാളികള്‍ വിരളമായിരിക്കും. ഭക്തിഗാനങ്ങള്‍ക്ക് മാത്രമല്ല, മലയാളക്കരയില്‍ എക്കാലത്തും മുഴങ്ങി കേള്‍ക്കുന്ന വിപ്ലവ ഗാനങ്ങൾക്കും ജയവിജയന്‍മാര്‍ ഈണം നല്‍കിയിട്ടുണ്ട്. ‘മാറ്റൊലി’ എന്ന ചിത്രത്തിന് വേണ്ടി ബിച്ചുതിരുമല രചിച്ച ‘പല്ലനയാറ്റിന്‍ നിന്നിന്നും മുഴങ്ങും പല്ലവി കേട്ടുവോ ന്യായാസനങ്ങളെ മാറ്റുവിന്‍ ചട്ടങ്ങളെ…’ യേശുദാസാണ് ഈ ഗാനം പാടിയിരിക്കുന്നത്.

തെരുവ് ഗീതം എന്ന ചിത്രത്തിലെ ബിച്ചു തിരുമല രചിച്ച ‘ഹൃദയം ദേവാലയം’ എന്ന ഗാനം ചെന്നു പതിക്കുന്നതും മുഴങ്ങുന്നതും ആത്മാവിലാണ് . ശിവ രഞ്ജിനി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന് മനുഷ്യകുലത്തിന്‍റെ അന്ത്യത്തോളം നിലനില്‍ക്കും. ‘കുരുതിക്കളം’ എന്ന ചിത്രത്തിലെ വിരുന്നൊരുക്കി കാത്തിരുന്നു, കഴിഞ്ഞ സംഭവങ്ങളിലെ എന്തറിഞ്ഞു, മണിവീണ പാവം, കാലമൊരു കാളവണ്ടിക്കാരന്‍, നിറകുടത്തിലെ മണ്ണിനെ പങ്കിടുന്നു, സൂര്യകാന്തിയിലെ ശിലായുഗം മുതല്‍ വഴി തേടുന്നു, മാനത്താരെ വിത്തെറിഞ്ഞു, കരയെനോക്കി കടലലറുന്നു, പാലാഴി തിരമേലെ, മാറ്റൊലിയിലെ വന്നാട്ടേ വരി നിന്നാട്ടെ…’ തുടങ്ങിയ ഗാനങ്ങള്‍ കൊണ്ട് ചലച്ചിത്ര ഗാന രംഗത്ത് ശ്രദ്ധേയമായ സ്ഥാനം നേടാന്‍ ജയവിജയന്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ജന്മം കൊണ്ട് മാത്രമല്ല, സംഗീതം കൊണ്ടും അപൂര്‍വ സമന്വയമായിരുന്നു ഈ ഇരട്ട സഹോദരന്മാര്‍. 1988- ൽ കെ ജി വിജയനും 2024- ൽ കെ ജി ജയനും ജീവിതത്തിൽ നിന്നും വിടപറഞ്ഞു. ഭക്തിഗാനരംഗത്ത് വിരാജിച്ച രണ്ട് സംഗീത മഹാതപസ്വികൾ. ജീവിതത്തിന്റെ അവസാനനാളുകളിൽ അയ്യപ്പപ്പാദങ്ങളിൽ ശരണമായി സ്വയം അർപ്പിതമായി ആ മഹാജ്ഞാനികൾ. ഒരേ പുഷ്പത്തിലെ ഇതളുകളായി തീരുകയായിരുന്നു ജയവിജയന്മാർ.

spot_img

Hot Topics

Related Articles

Also Read

ആവേശമായി മലൈക്കോട്ടൈ വാലിബൻ; പുത്തൻ പോസ്റ്റർ പ്രേക്ഷകരിലേക്ക്

0
മോഹൻലാലിനെ നായകനാക്കി ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബാന്റെ പോസ്റ്റർ പ്രേക്ഷകർക്കിടയിൽ ആവേശമുണർത്തി. സംഘട്ടന രംഗമാണ് ഇത്തവണത്തെ പോസ്റ്ററിൽ ഉള്ളത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസായിരിക്കുന്നത്.

ഷാജി കൈലാസ് ചിത്രത്തില്‍ ഭാവന; ഭീതി നിറഞ്ഞ ത്രില്ലറുമായി ‘ഹണ്ട്’ ട്രയിലര്‍ റിലീസ് ചെയ്തു

0
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ഹണ്ട്’ ട്രൈലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഭാവനയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനി പ്രേക്ഷകരിലേക്ക്

0
ടൊവിനോ തോമസിനെ ആദ്യമായി പൊലീസ് വേഷത്തിൽ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9- ന് തിയ്യേറ്ററുകളിലേക്ക് എത്തും.

അനില്‍ ലാല്‍ സംവിധായകനാകുന്നു; ‘ചീനാ ട്രോഫി’യില്‍ ധ്യാനും ഷെഫ് പിള്ളയും

0
ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ ഷെഫ് സുരേഷ് പിള്ളയും എത്തുന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. ഒരു കോമഡി എന്‍റര്‍ടൈമെന്‍റ് ചിത്രമായിരിക്കും ചീനാ ട്രോഫി

പുതിയ സിനിമയുമായി എത്തുന്നു വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും

0
യിവാനി എന്റർടൈമെന്റിന്റെ ബാനറിൽ ആരതി കൃഷ്ണ നിർമ്മിച്ച് ശ്രീജിത്ത് രഞ്ജിത് ആർ. എൽ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് അഞ്ചിന് ചൊവ്വാഴ്ച ഹൈറേഞ്ചിലെ മലയോര പ്രദേശമായ രാജക്കാടിലെ കള്ളിമാലി ഭദ്രകാളി ക്ഷേത്രത്തിൽ വെച്ച് നടന്നു.