Thursday, April 3, 2025

സംഗീതത്തിലൂടെ ‘ഹൃദയം’ തൊട്ട് ഹിഷാം അബ്ദുള്‍ വഹാബ്

അന്‍പത്തിരണ്ടാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വേളയില്‍ മികച്ച ജനപ്രിയ ചിത്രമായി ജൂറി തിരഞ്ഞെടുത്ത ‘ഹൃദയം’ എന്ന ചിത്രത്തില്‍ അത്രത്തോളം തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയൊരു പാട്ടുണ്ട്, ‘ദര്‍ശനാ…’ എന്നു തുടങ്ങുന്ന ആ ഗാനത്തിന് സംഗീതം ചിട്ടപ്പെടുത്തിയ ഹിഷാം അബ്ദുള്‍ വഹാബിനെയിരുന്നു ജൂറി മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുത്തതും. സംഗീത സംവിധായകന്‍ മാത്രമല്ല, നല്ലൊരു ഗായകനും നിര്‍മാതാവും കൂടിയാണ് ഇദ്ദേഹം. ഇപ്പോള്‍ മലയാള സിനിമയില്‍ മാത്രമല്ല, ഈ പുതുമുഖ സംവിധായകനെ തേടി ഇതര ഭാഷകളിലെ സിനിമകളില്‍ നിന്നും അവസരങ്ങള്‍ തേടിയെത്തുവാന്‍ തുടങ്ങി. ‘മേരാ ഇന്ത്യ’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം ശിവ സംവിധാനം ചെയ്ത് സാമന്തയും വിജയ് ദേവര്‍ക്കൊണ്ടയും നായികാനായകന്‍മാരായി എത്തുന്ന ‘ഖുശി’ എന്ന തെലുങ്കു ചിത്രത്തിലും തുടക്കമിടുന്നു. പാട്ടുകള്‍ ചിട്ടപ്പെടുത്തുക മാത്രമല്ല, ചിത്രത്തില്‍ പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഹിഷാം അബ്ദുള്‍ വഹാബ് ആണ്.

മികച്ച ഓഡിയോ എഞ്ചിനീയര്‍ കൂടിയാണ് ഹിഷാം അബ്ദുള്‍ വഹാബ്. ടൈം മാഗസിന്‍ ‘ഇസ്ലാമിന്‍റെ ഏറ്റവും വലിയ റോക്ക് താരം ‘ എന്നു വിശേഷിപ്പിക്കുന്ന ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സാമി യൂസുഫുമായി ചേര്‍ന്ന് ഹിഷാം അബ്ദുള്‍ വഹാബ് നിര്‍മിച്ചു 2015- ല്‍ പുറത്തിറങ്ങിയ ‘ഖദം ബിദാ’ എന്ന സംഗീത ആല്‍ബം ശ്രദ്ധേയമായിരുന്നു. കുട്ടിക്കാലത്തെ സംഗീതത്തോട് കമ്പമായിരുന്ന ഇദ്ദേഹം കര്‍ണാടിക്, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തില്‍ പ്രാവീണ്യം നേടി. തന്‍റെ എട്ടാമത്തെ വയസ്സില്‍ പാട്ടുകള്‍ പാടിത്തുടങ്ങി. പിന്നീട് വളരെ വേഗം തന്നെ കീബോര്‍ഡും പിയായാനോയും വായിക്കുവാന്‍ പരിശീലിച്ചു. ജനനം തൊട്ട് വിദ്യാഭ്യാസ കാലം വരെ വിദേശത്തായിരുന്ന ഇദ്ദേഹം സ്വദേശമായ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത് 2007- ല്‍ ഏഷ്യാനെറ്റിന്‍റെ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറിന്‍റെ ഭാഗമായിട്ടായിരുന്നു. പിന്നീട് പാട്ടിലും സംഗീത സംവിധാനത്തിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.

ഹൃദയത്തിലെ ദര്‍ശനാ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് ഹിഷാം അബ്ദുള്‍ വഹാബിനെ സംഗീത ലോകവും മലയാളികളും ശ്രദ്ധിച്ച് തുടങ്ങിയതെങ്കിലും അദ്ദേഹം ആദ്യമായി സംഗീതം ചിട്ടപ്പെടുത്തുന്നത് ‘സാള്‍ട്ട് മാംഗോ ട്രീ ‘ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് പ്രേതം ഉണ്ട് സൂക്ഷിക്കുക, മരുഭൂമിയിലെ മഴത്തുള്ളികള്‍, ലവ് സീന്‍, മോഹബത്തിന്‍ കുഞ്ഞബ്ദുള്ള, അങ്ങനെ ഞാനും പ്രേമിച്ചു, നിറങ്ങള്‍ തൊടാന്‍ വരൂ തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ക്കു ഈണം പകരുകയും ട്രാഫിക്കിലെ ‘ കണ്ണെറിഞ്ഞാല്‍…’, കമല്‍ സംവിധാനം ചെയ്ത ഗദ്ദാമയിലെ ‘വിദൂരമീ യാത്ര…’, തിരയിലെ ‘താഴ്വാരം…’, തുടങ്ങിയ ശ്രദ്ധേയ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തു. 2015- ല്‍ ഇദ്ദേഹത്തിന് കൈരളി കള്‍ച്ചറല്‍ ഫോറം അബുദാബി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഒരു വാപ്പിച്ചിക്കഥ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുത്തു. 2015- ല്‍ ‘സാള്‍ട്ട് മാംഗോ ട്രീ’ യിലൂടെ മികച്ച സംവിധായകനായി മിര്‍ച്ചി മ്യൂസിക് അവാര്‍ഡും 2016- ല്‍ മികച്ച ഗായകനുള്ള രാമു കാര്യാട്ട് അവാര്‍ഡും 2017- ല്‍ ഏഷ്യാനെറ്റ് യുവ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചു.

നിരവധി പാട്ടുകള്‍ പാടുകയും പാട്ടുകള്‍ക്ക് സംഗീതം നല്‍കുകയും ചെയ്തുവെങ്കിലും ശ്രദ്ധേയനാകുന്നതും മികച്ച സംഗീത സംവിധായകനുള്ള സ്റ്റേറ്റ് അവാര്‍ഡ് കിട്ടുന്നതും ഹൃദയത്തിലെ ‘ദര്‍ശന…’ എന്ന പാട്ടിലൂടെയാണ്. “ ഈ ഗാനത്തില്‍ അന്താരാഷ്ട്ര നിലവാരം ഉണ്ടാവണമെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയായിരുന്നു. മലയാള സിനിമ സംഗീതം പാന്‍- ഇന്ത്യ തലത്തില്‍ എത്തിക്കാന്‍ പരമാവധി പരിശ്രമിക്കുക എന്നതാണു എന്‍റെ ആത്യന്തിക ലക്ഷ്യം. അതിലേക്കുള്ള ഒരു പടിയാവും ഹൃദയം സിനിമയും അതിലെ സംഗീതവും. ഇന്‍സ്ട്രുമെന്‍റേഷനും മിക്സിങ്ങും അല്‍പ്പം സമയമെടുത്ത് ചെയ്യേണ്ടി വന്നു. ടര്‍ക്കിയിലെ ഇസ്താന്‍ബൂളില്‍ പോയാണ് റെക്കോര്‍ഡ് ചെയ്തത്. മലയാള സിനിമ സംഗീത മേഖലയില്‍ സജീവമല്ലാത്ത ചില സംഗീതോപകരണങ്ങള്‍ ഈ ഗാനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ബഗ്ളാമാ, ഔദ്, ഖാനൂന്‍, ടര്‍ക്കിഷ് ദുദുക്, തുടങ്ങിയവ ‘ദര്‍ശന’യില്‍ ഉള്‍പ്പെട്ടിരുന്നു” എന്നു അദ്ദേഹം ഒരു അഭിമുഖത്തില്‍ പാട്ടിന്‍റെ പിറവിയെക്കുറിച്ച് പറയുന്നുണ്ട്. ഇപ്പോള്‍ സംഗീതത്തിന്‍റെ പുതിയ വഴികളിലൂടെയാണ് ഹിഷാം അബ്ദുള്‍ വഹാബ് എന്ന സംഗീത സംവിധായകന്‍റെ, ഗായകന്‍റെ ജൈത്രയാത്ര.

spot_img

Hot Topics

Related Articles

Also Read

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസ്’ തിയ്യേറ്ററിലേക്ക്

0
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്- നിധികാക്കും ഭൂതം’ തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തുന്നു. 2024- മാർച്ച് 28- ന് ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലേക്ക് എത്തും.

സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച് സിദ്ധാര്‍ഥ് ശിവ ‘എന്നിവരു’മായി സെപ്തംബര്‍ 29- നു വരുന്നു

0
സിദ്ധാര്‍ഥ് ശിവ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം ‘എന്നിവരു’ടെ ട്രൈലര്‍ പുറത്തിറങ്ങി. 2020 ല്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണിത്.

റിലീസിനൊരുങ്ങി മഞ്ഞുമ്മൽ ബോയ്സ്

0
ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം മഞ്ഞുമ്മൽ ബോയ്സ് ഉടൻ തിയ്യേറ്ററിലേക്ക്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.

ടീസറുമായി ക്രൈം ഡ്രാമ ചിത്രം ‘സീക്രട്ട് ഹോം’

0
‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനോട് കൂടി പ്രേക്ഷകരിലേക്ക് എത്തുന്ന ക്രൈം ഡ്രാമ മൂവി സീക്രട്ട് ഹോമിന്റെ ടീസർ പുറത്തിറങ്ങി.

റിലീസ് തീയ്യതി അറിയിച്ച് ‘വേല;’ സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങള്‍

0
സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘വേല’ നവംബര്‍- 10 നു തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന് തിരക്കഥ എം സജാസിന്‍റെയും  സംവിധാനം ശ്യാംശശിയുടേതുമാണ്.