Friday, November 15, 2024

സംഗീത പ്രാവീണ്യത്തിന്റെ കിടിലൻ ബാക് ഗ്രൌണ്ട് മ്യൂസിക്കുമായി  ജേക്സ് ബിജോയ്

പുതിയ കാലത്ത് മലയാള ചലച്ചിത്ര സംഗീതം അടയാളപ്പെടുത്തുന്ന പ്രധാന പേരുകളിൽ ഒന്നാണ് ജേക്സ് ബിജോയ്. ലളിതമാർന്ന ജനപ്രിയ സംഗീതത്തിലൂടെ പ്രേക്ഷകർക്കിടയിൽ സ്വന്തമായൊരു ഇരിപ്പിടം നേടിക്കഴിഞ്ഞു ജേക്സ് ബിജോയ്. 2014 ൽ ഏയ്ഞ്ചൽസ് എന്ന സിനിമയിലൂടെയാണ് ജേക്സ് ബിജോയ് മലയ;അ സിനിമയിൽ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. കർണാടക സംഗീതത്തിൽ പരിശീലനം നേടിയിട്ടുണ്ട് ജേക്സ് ബിജോയ്. എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ഇദ്ദേഹം പിന്നീട് യു എസിലെ സംഗീതശാസ്ത്രത്തിളും സാങ്കേതികതയിലും ബിരുദാനന്തര ബിരുദവും നേടി.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് നിരവധി സംഗീതസംവിധാനം നിർ വഹിച്ചിട്ടുണ്ട് ജേക്സ് ബിജോയ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും നിരവധി പാട്ടുകൾക്കു ജേക്സ് ബിജോയ് ഈണം പകർന്നിട്ടുണ്ട്. തെലുങ്കിൽ അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത് 2018- ൽ ടാക്സിവാല എന്ന ചിത്രത്തിലൂടെയാണ്. കൂടാതെ സൌത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡിൽ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളത്തിലെ മികച്ച സംഗീത സംവിധായകനുള്ള അവാർഡും സ്വന്തമാക്കി. കൂടാതെ ഫെഫ്കയുടെയും മ്യൂസിക് ഡയറക്ടേഴ്സ് യൂണിയന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം.

ജേക്സ് ബിജോയ് സംഗീതം ഏറ്റവും  കൂടുതലും തരംഗമായി മാറുന്നത് സിനിമകൾക്ക് നല്കുന്ന പശ്ചാത്തല സംഗീതത്തിലൂടെയാണ്. ഈണം പകർന്നവ എല്ലാം ഒന്നിനോടൊന്ന് ഹിറ്റ് ആവുകയും ചെയ്തു. അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, ധ്രുവങ്ങൾ പതിനാറു, കുരുതി, കൽക്കി, ജനഗണമന, സിബിഐ- ദ ബ്രെയിൻ, പത്രോസിന്റെ പടപ്പുകൾ, സല്യൂട്ട്, രണം, ഫോറൻസിക്, കിം ഓഫ് കൊത്ത, പുഴു … തുടങ്ങി ശ്രദ്ധേയ സിനിമകളിൽ ജേക്സ് ബിജോയിയുടെ സൂപ്പർ ഹിറ്റ് ഈണങ്ങൾ കയ്യൊപ്പ് ചാർത്തിയതെല്ലാം ജനപ്രിയമായി.

സിനിമയ്ക്കിണങ്ങും വിധം പശ്ചാത്തല സംഗീതം തീർക്കുവാൻ ജേക്സ് ബിജോയ് ഒരുപടി മുൻപിലാണെന്ന് ഈ സിനിമകളുടെയെല്ലാം ബാക് ഗ്രൌണ്ട് മ്യൂസിക്കുകൾ ഉദാഹരണമാണ്. പലപ്പോഴും ഈണമിട്ട പാട്ടുകളിലൂടെക്കാൾ അറിയപ്പെടുന്നത് പശ്ചാത്തല സംഗീതം നല്കുന്ന ജേക്സ് ബിജോയിയെ ആയിരിക്കും. ‘മലയാളി’ എന്ന ആൽബത്തിലെ മിന്നലഴകേ എന്ന പാട്ട് പ്രസിദ്ധമാണ്. ഇതിനിടയില് ഒരു ഇടവേള ഉണ്ടായെങ്കിലും ശക്തമായ തിരിച്ചു വരവിലൂടെ ജേക്സ് ബിജോയ് വീണ്ടും തന്റെ സംഗീതത്തെ ഊട്ടിയുറപ്പിച്ചു.

ശ്യാം ഈണമിട്ട സിബിഐ- യിലെ രോമാഞ്ചമുണ്ടാക്കുന്ന ആ മാസ് ബാക് ഗ്രൌണ്ട് മ്യൂസിക്കിന്റെ കോരിത്തരിപ്പ് ഒട്ടും തന്നെ ചോർന്നു പോകാതെ സിബിഐ സിനിമയുടെ അഞ്ചാം ഭാഗത്തിൽ തന്റെ സംഗീതത്തെ ഇണക്കി ചേർക്കുവാൻ ജേക്സ് ബിജോയ്ക്ക് കഴിഞ്ഞു. ത്രില്ലർ സിനിമകളിലും മാസ് സിനിമകളിലും രോമാഞ്ചം നല്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സംഗീതം. ജനഗണമന എന്ന ചിത്രത്തിന്റെ ബാക് ഗ്രൌണ്ട് മ്യൂസിക് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈണമിടുന്നതിലെ വ്യത്യസ്തത കൊണ്ടും ജേക്സ് ബിജോയ് വളരെ വേഗം സിനിമയിൽ വളർന്നു.

മിക്കപ്പോഴും സിനിമയെക്കാൾ കൂടുതൽ ജേക്സ് ബിജോയ് സംഗീതം നല്കിയ ബാക് ഗ്രൌണ്ട് മ്യൂസിക് ആണ് ഏറെയും സ്വീകാര്യമായത്. ഏത് ജനറേഷനിലും ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടിയായിരിക്കണം സംഗീതമെന്ന ലക്ഷ്യമാണ് ഒരുപക്ഷേ ജേക്സ് ബിജോയിയുടെ സംഗീതത്തിന്റെ വിജയവും.

spot_img

Hot Topics

Related Articles

Also Read

‘അച്ഛന്‍റെ മകന്‍’ സകല കലയിലെ യുവശില്പി  

0
വിനീത് ശ്രീനിവാസന്‍ എന്ന കലാകാരനെ സംവിധായകന്‍ എന്നു വിളിക്കാം, അഭിനേതാവ് എന്നു വിളിക്കാം, നിര്‍മാതാവ് എന്നു വിളിക്കാം ഗായകന്‍ എന്നും വിളിക്കാം. സകലകലയുടെ ആലയമായ ശ്രീനിവാസന്‍റെ മകന്‍

ഹൈക്കോടതി അഭിഭാഷകനും നടനുമായ ഐ. ദിനേശ് മേനോൻ അന്തരിച്ചു

0
നടനും ഹൈക്കോടതി അഭിഭാഷകനുമായ ഐ ദിനേശ് മേനോൻ 9520 അന്തരിച്ചു. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത സന്തോഷം: കപില്‍ കപിലന്‍

0
ഈ മനോഹര ഗാനം എന്നെ ഏല്‍പ്പിച്ച മണികണ്ഠന്‍ അയ്യപ്പന് ഒരുപാട് നന്ദി. ഞാന്‍ ആഹ്ളാദ തിമിര്‍പ്പിലാണ്. എന്താണ് പറയേണ്ടത് എന്നറിയില്ല.

പി ആര്‍ ഒ സംഘടന ഫെഫ്കയുടെ പ്രസിഡന്‍റായി അജയ് തുണ്ടത്ത്, എബ്രഹാം ലിങ്കണ്‍ സെക്രട്ടറി

0
പി ആര്‍ ഒമാരുടെ സംഘടനയായ ഫെഫ്കയുടെ പുതിയ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്ത് പ്രസിഡന്‍റും എബ്രഹാം ലിങ്കണ്‍ സെക്രട്ടറിയുമായി

മൂന്നാമത് പോസ്റ്ററുമായി ‘നേര്’; അഭിഭാഷകരുടെ കിടിലൻ ലുക്കിൽ മോഹൻലാലും പ്രിയാമണിയും

0
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘നേരി’ന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തിറങ്ങി. അഭിഭാഷകരുടെ കിടിലൻ ലൂക്കിലാണ് മോഹൻലാലും പ്രിയാമണിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.