Friday, April 4, 2025

‘സംഭവം നടന്ന രാത്രിയില്‍’ നാദിര്‍ഷയുടെ പുതിയ ചിത്രം ഉടന്‍ 

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തിരക്കഥാകൃത്ത് റാഫിയുടെ മകന്‍ മുബിന്‍ എം റാഫി നായകനാകുന്നു. മകള്‍, ഞാന്‍ പ്രകാശന്‍ തിടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ അര്‍ജുന്‍ അശോകും സുപ്രധാന വേഷത്തില്‍ എത്തുന്നു. കലന്തൂര്‍ എന്‍റര്‍ടൈമെന്‍റ്സി ന്‍റെ ബാനറില്‍ കലന്തൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തിന്‍റെ പൂജയ്ക്ക് ദിലീപ്, ബി ഉണ്ണികൃഷ്ണന്‍, രമേഷ് പിഷാരടി., ബിബിന്‍ ജോര്‍ജ്ജ്, നമിത പ്രമോദ്, ഷാഫി, ലാല്‍ തുടങ്ങിയ താരനിരകളും പങ്കെടുത്തു. ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത് സംഗീത സംവിധായകന്‍ ഹെഷം അബ്ദുല്‍ വഹാബാണ്. ദീപക് നാരായണന്‍ ആണ് ചിത്രത്തിന് ഛായാഗ്രഹണം ചെയ്യുന്നത്.

spot_img

Hot Topics

Related Articles

Also Read

പുതിയ സിനിമയുമായി എത്തുന്നു വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും

0
യിവാനി എന്റർടൈമെന്റിന്റെ ബാനറിൽ ആരതി കൃഷ്ണ നിർമ്മിച്ച് ശ്രീജിത്ത് രഞ്ജിത് ആർ. എൽ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് അഞ്ചിന് ചൊവ്വാഴ്ച ഹൈറേഞ്ചിലെ മലയോര പ്രദേശമായ രാജക്കാടിലെ കള്ളിമാലി ഭദ്രകാളി ക്ഷേത്രത്തിൽ വെച്ച് നടന്നു.

കിടിലൻ ട്രയിലറുമായി മമ്മൂട്ടിയുടെ ‘ടർബോ’

0
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മിഥുൻ മാനുവേൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ടർബോയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി

നിര്‍മാണം ചെമ്പന്‍ വിനോദ്; ‘അഞ്ചക്കള്ളകോക്കാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
നടനായും നിര്‍മാതാവായും തിരക്കഥാകൃതായും മലയാള സിനിമയില്‍ തന്‍റേതായ ഇരിപ്പിടം കണ്ടെത്തിയ ചെമ്പന്‍ വിനോദ് നിര്‍മാതാവായി എത്തുന്ന ചിത്രം ‘അഞ്ചക്കള്ളകോക്കാന്‍’ ചെമ്പന്‍ വിനോദിന്‍റെ സഹോദരന്‍ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്നു

പുത്തൻ ട്രയിലറുമായി ‘പഞ്ചവത്സര പദ്ധതി’

0
കിച്ചാപ്പൂസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ സിജു വിത്സനെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പഞ്ച വത്സരപദ്ധതിയുടെ ട്രയിലർ റിലീസായി.

സൈജു കുറുപ്പിന്റെ ആദ്യ നിർമ്മാണ സംരഭം ‘ഭരതനാട്യം’ വരുന്നു

0
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഭദ്രദീപം കൊളുത്തി. സൈജു കുറുപ്പിന്റെ മാതാവ് സ്വിച്ചോൺ കർമ്മവും നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നല്കി.