സുജീഷ് ദക്ഷിണ കാശിയും ഹരിനാരായണൻ കെ എം ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരുമ്പെട്ടവൻ’ ചിത്രീകരണം പൂർത്തിയായി. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ഡയാന ഹമീദ്, ബേബി കാശ്മീര, ജോണി ആൻറണി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരുമ്പെട്ടവൻ ചിത്രീകരണം പൂർത്തിയായി. സുധീഷ്, ഐ എം വിജയൻ, അരുൺ നാരായണൻ, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, സുരേന്ദ്രൻ കാളിയത്ത്, സിനോജ് വർഗീസ്, സുനിൽ സുഖദ, ഗൌതം ഹരിനാരായണൻ, സൌമ്യ മാവേലിക്കര, അപർണ്ണ ശിവദാസ് എന്നിവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ദക്ഷിണ കാശി പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവഹിക്കുന്നു.
സംവിധാനം സുജീഷ് ദക്ഷിണയും കെ എം ഹരിനാരായണനും; ‘ഒരുമ്പെട്ടവ’ന്റെ ചിത്രീകരണം പൂർത്തിയായി
Also Read
നാളെ മുതൽ തിയ്യേറ്ററുകളിൽ ക്യാമ്പസ് കഥയുടെ ‘താൾ’ തുറക്കുന്നു
തന്റെ ക്യാമ്പസ് ജീവിതത്തിൽ നടന്ന സംഭവകഥകളെ മുൻനിർത്തി മാധ്യമ പ്രവർത്തകനായ ഡോ: ജി കിഷോർ തിരക്കഥ എഴുതി നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘താൾ’ നാളെ മുതൽ തിയ്യേറ്ററുകളിലേക്ക് എത്തുന്നു.
ജോജു ജോർജ്ജ് ചിത്രം ‘പണി’യുടെ പ്രിവ്യൂ പുറത്ത്
നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’യുടെ പ്രിവ്യൂ റിലീസായി. പ്രിവ്യൂ കണ്ടപ്പോൾ തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് പ്രശംസിച്ചു കൊണ്ട്...
അനീഷ് അൻവർ ചിത്രം ‘രാസ്ത’ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ
അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ചിത്രഭാരതി (ഇന്ത്യൻ) വിഭാഗത്തിൽ ഒഫീഷ്യൽ സെലെകഷൻ നേടി. ഒമാനിൽ ചിത്രീകരിച്ച ഈ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘പുഷ്പകവിമാനം’
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പകവിമാന’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
റിലീസ് തീയതി പുതുക്കി ‘സമാറാ’ ആഗസ്ത് 11- നു തിയ്യേറ്ററുകളിലേക്ക്
റഹ്മാന് നായകനായി എത്തുന്ന ചിത്രം ‘സമാറാ’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്ത് 4- നു ഇറങ്ങാനിരുന്ന ചിത്രത്തിന്റെ റിലീസ് ആഗസ്ത് 11- ലേക്കാണ് മാറ്റിയത്