മോഹൻലാൽ സംവിധേയകനായി അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് അവസാനഘട്ടം പൂർത്തിയാക്കുന്നു. നിധികാക്കും ഭൂതത്തിന്റെ കഥപറയുന്ന ചിത്രമാണ് ബറോസ്. ഭൂതത്തിന്റെ ആനിമേഷൻ വീഡിയോയും ഉൾപ്പെടുത്തിയാണ് ബിഹൈൻഡ് ദി സീൻ ദൃശ്യം വന്നത്. ലോസ് ആഞ്ജ ലീസിൽ വെച്ചാണ് ചിത്രത്തിന്റെ റീ റെക്കോർഡിങ് നടന്നത്. ഇന്ത്യയിലും തായ് ലൻഡിലുമായി സ്പെഷ്യൽ എഫ്ഫക്ടുകൾ ചിത്രത്തിൽ ചെയ്തു. പ്രശസ്ത സംഗീത സംവിധായകനും അമേരിക്കൻ റിയാലിറ്റി ഷോ the would best ലൂടെ വിജയവും കൈവരിച്ച ലിഡിയൻ നാദസ്വരമാണ് സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ളത്. പശ്ചാത്തല സംഗീതം മാർക്ക് കിലിയൻറ് നിർവഹിക്കുന്നു. ഗുരു സോമസുന്ദരം, തുഹിൻ തോമസ്, മോഹൻശർമ, മായ, സീസർ ലോറന്റ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് നിർമാണം.
Also Read
പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രവുമായി നടനും സംവിധായകനുമായ എം എ നിഷാദ്
പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് പി എം കുഞ്ഞിമൊയ്തീന്റെ കേസ് ഡയറികളിൽ നിന്നും സിനിമയ്ക്കുള്ള വിഷയം തിരഞ്ഞെടുത്തുകൊണ്ട് അദ്ദേഹത്തിന്റെ മകനും സംവിധായകനും നടനുമായ എം എ നിഷാദ് സിനിമയൊരുക്കുന്നു.
ഫസ്റ്റ് ലുക് പോസ്റ്ററുമായി പത്മരാജന്റെ കഥയില്‍ നിന്നും ‘പ്രാവ്’; സെപ്റ്റംബര്‍ 15- നു തിയ്യേറ്ററിലേക്ക്
പത്മരാജന്റെ കഥയെ മുന്‍നിര്‍ത്തി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിച്ച ‘പ്രാവി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന് മമ്മൂട്ടിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
ഏറ്റവും പുതിയ ടീസറുമായി ‘ലിറ്റിൽ ഹാർട്സ്’
പ്രേക്ഷകർക്കിടയയിൽ ജനപ്രിയത നേടിയ ആർ ടി എക്സിന് ശേഷം മഹിമയും ഷെയ്ൻ നിഗവും ഒന്നിക്കുന്ന പുതിയ ചിത്രം ‘ലിറ്റിൽ ഹെർട്സ്’ ലെ പുതിയ ടീസർ പുറത്തിറങ്ങി.
സുരേശന്റെയും സുമയുടെയും പ്രണയകഥയുമായി രതീഷ് പൊതുവാള്
മലയാളത്തിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ വെച്ചല്ലത്തെ ഉപകഥാപാത്രങ്ങളെ കേന്ദ്രമാക്കി നിര്‍മ്മിക്കുന്ന സിനിമകളെയാണ് സ്പിന്‍ ഓഫ് എന്നു വിശേഷിപ്പിക്കുന്നത്.
‘കണ്ണൂര്‍ സ്ക്വഡിലെ കഥാപാത്രങ്ങള്‍ അമാനുഷികരല്ല’; മമ്മൂട്ടി
‘എല്ലാ സിനിമകളും കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്. ഓരോരുത്തരും സിനിമകണ്ട് അഭിപ്രായം അറിയിക്കണം. പ്രേക്ഷകര്‍ക്ക് കണ്ടുപരിചയമുള്ള തിരിച്ചറിയാനാകുന്ന സജീവമായ ജീവസ്സുറ്റ കഥാപാത്രങ്ങളാണ് കണ്ണൂര്‍ സ്ക്വാഡില്‍ ഉള്ളത്.