Friday, November 15, 2024

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; വിടപറഞ്ഞത് ഹാസ്യസിനിമകളുടെ സാമ്രാട്ട്

മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും എക്കാലത്തേക്കും ചിരിയുടെ മലപ്പടക്കം തീര്‍ത്ത ഹിറ്റ് സിനിമകളുടെ സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. 63- വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികില്‍സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നു തിങ്കളാഴ്ച മൂന്നു മണിക്ക് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം.

ലാല്‍- സിദ്ദിഖ് കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ വേറിട്ടൊരു ശൈലി പരിചയപ്പെടുത്തുകയായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന കലാകാരന്‍മരില്‍ ഒരാളായിരുന്നു സിദ്ദിഖ്. സിനിമയിലേക്ക് കടക്കുന്നതിന് മുന്നേ ജീവിതത്തില്‍ സിനിമയ്ക്കായി അനുഭവിക്കേണ്ടി വന്ന പ്രാരാബ്ധങ്ങളും  ജീവിത ക്ലേശങ്ങളും ദാ രിദ്രവും അവഗണനയുമെല്ലാം ലാലും സിദ്ധിഖും ചേര്‍ന്ന് സൂപ്പര്‍ ഹിറ്റാക്കിയ സിനിമകളിളുടെ ആഴത്തില്‍ പതിഞ്ഞു കിടന്നു. അത് കൊണ്ട് തന്നെ തമാശയും ദു:ഖവും ഇടകലര്‍ന്ന ജീവിത ഗന്ധിയായ സിനിമകള്‍ പ്രേക്ഷകമനസ്സുകളില്‍ ഇന്നും നിലകൊള്ളുന്നു.  

സെന്‍റ് പോള്‍സ് കോളേജില്‍ പഠിക്കുന്ന കാലത്തും കലയോടായിരുന്നു കൂടുതല്‍ കമ്പം. കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പിലേക്ക് എത്തിയതോടെ പൂര്‍ണസമയവും കലയോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തി. മികച്ച കലാകാരനായിരുന്ന സിദ്ദിഖിന്‍റെ കഴിവ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. മിമിക്രിയിലൂടെയും സ്കിറ്റിലൂടെയും ആ കലാകാരന്‍ വേദികളില്‍ നിന്നും വേദികളിലേക്ക് സഞ്ചരിച്ചു, കീഴടക്കി. ഇതേകാലത്താണ് സിദ്ദിഖ് ലാലിനെ കണ്ടുമുട്ടുന്നതും സിനിമയ്ക്കായി അസാമാന്യ കെമിസ്ട്രി കലയില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുന്നതും. സൌഹൃദത്തിന്‍റെയും കാലാബോധത്തിന്‍റെയും സമാനഹൃദയത്തിന്‍റെയും സമന്വയമാണ് പിന്നീട് മലയാള സിനിമാലോകം അനുഭവിച്ചറിഞ്ഞത്.

സംവിധായകന്‍ ഫാസിലിന്‍റെ കൂടെ നിരവധി സിനിമകളില്‍ സഹസംവിധായകരായി പ്രവര്‍ത്തിക്കുകയും പിന്നീട് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത്  1986- ല്‍ പുറത്തിറങ്ങിയ ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ എന്ന ചിത്രത്തിലൂടെ ഇരുവരും തിരക്കഥ എഴുതിക്കൊണ്ട് അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മലയാള സിനിമയുടെ വേറിട്ട പുത്തന്‍ ശൈലിക്ക് ഈ സൂപ്പര്‍ ജോഡികളിലൂടെ തുടക്കം കുറിക്കുകയായിരുന്നു. പിന്നീട് തിരക്കഥ എഴുതിയ  സത്യന്‍ അന്തിക്കാടിന്‍റെ സംവിധാനത്തില്‍ പിറന്ന നാടോടിക്കാറ്റ് മെഗാ സൂപ്പര്‍ ഹിറ്റുകളിലേക്ക് ഗ്രാഫ് ഉയര്‍ത്തി. മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടിന്‍റെ രസകരമായ കെമിസ്ട്രിയും ഈ ചിത്രത്തിലൂടെ വമ്പന്‍ കെമിസ്ട്രിയായി. കമലിന്‍റെ കൂടെ ഇരുവരും സഹസംവിധായകരായി പ്രവര്‍ത്തിച്ച ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍’ എന്ന ചിത്രവും ജനപ്രിയത നേടി.

തിരക്കഥ എഴുതിയും സഹസംവിധായകരായും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ജൈത്രയാത്ര തുടരവേ ആണ് ഇരുവരും ആദ്യമായി സംവിധാനമേഖലയിലേക്ക് കടക്കുന്നത്. 1989- ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ് മലയാള സിനിമ അതുവരെ കണ്ടതില്‍ വെച്ച് മെഗാ ഹിറ്റായി മാറുകയായിരുന്നു. പിന്നീട് ഇറങ്ങിയത് ഹിറ്റുകളുടെ വന്‍നിര… വിയറ്റ്നാം കോളനി, കാബൂളിവാല, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍…മലയാള സിനിമയിലൂടെ ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമായി ഇരുവരുടെയും തേരോട്ടമായിരുന്നു പിന്നീട് കണ്ടത്. ഗോഡ് ഫാദറിലെ എന്‍ എന്‍ പിള്ളയും ഫിലോമിനയും തകര്‍ത്തഭിനയിച്ച കഥാപാത്രങ്ങള്‍ ഇന്നും ചിരിയുടെ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്നു. അന്ന് മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഗോഡ് ഫാദര്‍ തിയ്യേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ ദിവസം ഹൌസ് ഫുള്ളായി നിറഞ്ഞോടി. മാത്രമല്ല, ഏറ്റവും മികച്ച കലാമൂല്യമുള്ള ചിത്രമെന്ന ബഹുമതിയും സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരമായി 1991 ല്‍ ഗോഡ് ഫാദറിനെ തേടിയെത്തി. ഈ ചിത്രം 2004- ല്‍ പ്രിയദര്‍ശന്‍ ഹല്‍ചല്‍ എന്ന പേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.

പിന്നീട് മക്കള്‍ മാഹാത്മ്യം, മാന്നാര്‍ മത്തായി സ്പീകിങ് എന്നീ ചിത്രങ്ങളുടെ തിരക്കഥയും  ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു. പിന്നീട് കമല്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിന്‍റെ തിരക്കഥ ശ്രീനിവാസനും കഥ സിദ്ദിഖും എഴുതി. മാന്നാര്‍ മത്തായി സ്പീകിങ് എന്ന ചിത്രത്തിന് ശേഷം ഇരുവരും കൂട്ടുകെട്ടില്‍ നിന്നു വേര്‍പിരിഞ്ഞതിന് ശേഷം സിദ്ദിഖ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഹിറ്റ്ലറും മുകേഷ്, ജയറാം നായകരായി എത്തിയ ഫ്രണ്ട്സും തിയ്യേറ്ററില്‍ സൂപ്പര്‍ ഹിറ്റുകളുടെ തരംഗം സൃഷ്ടിച്ചു. പിന്നീട് 2003 ല്‍ മമ്മൂട്ടി നായകനായി എത്തിയ ക്രോണിക് ബാച്ചിലറും സിദ്ദിഖിന്‍റെ കരിയറില്‍ പൊന്‍ തൂവല്‍ ചാര്‍ത്തി. കൂടാതെ തമിഴില്‍ സാധു മിരണ്ടാ, എങ്കള്‍ കണ്ണാ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.

2010- ല്‍ സംവിധാനം ദിലീപ് നായകനായ ബോഡിഗാര്‍ഡും സൂപ്പര്‍ ഹിറ്റായിരുന്നു. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക്  റീമേക് ചെയ്ത ബ്ലോക് ബസ്റ്റര്‍ ചിത്രം എന്ന സവിശേഷതയും ബോഡി ഗാര്‍ഡിനുണ്ട്. പിന്നീട് ലേഡീസ് ആന്‍ഡ് ജന്‍റില്‍മാന്‍, ഫുക്രി, ഭാസ്കര്‍ ദ റാസ്കല്‍ കിങ് ലയര്‍ തുടങ്ങിയ ചിത്രങള്‍ സംവിധാനം ചെയ്തു. മോഹന്‍ലാലിനെ നായകനാക്കി 2020- ല്‍ സംവിധാനം ചെയ്ത ബിഗ് ബ്രദര്‍ ആണ് അവസാന ചിത്രം. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, മാനത്തെ കൊട്ടാരം, പൂവിന് പുതിയ പൂന്തെന്നല്‍, ഇന്നലെ വരെ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 1960- ആഗസ്ത് 1 നു ഇസ്മായില്‍ ഹാജിയുടെയും സൈനബയുടെയും മകനായി ജനനം. ഭാര്യ: സുമയ്യ, മക്കള്‍: സാറാ, സുകൂന്‍.

spot_img

Hot Topics

Related Articles

Also Read

സസ്പെൻസുമായി ഉണ്ണിമുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’; ട്രയിലർ പുറത്ത്

0
ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ചിത്രം ജയ് ഗണേഷ് മൂവീയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ 11 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ കഥയുമായി മായാവനം; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
നാലു മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ ജീവിതകഥ പറയുന്ന ചിത്രം മായാവനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സായ്- സൂര്യ ഫിലിംസിന്റെ ബാനറിൽ ഡോ: ജഗത് ലാൽ ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് മായാവനം.

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

0
മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നെയ്യാറ്റിൻകര കോമള മേനോൻ അന്തരിച്ചു. 96- വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് ചികത്സയിലായിരുന്നു. പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പ്രേം നസീറിന്റെ ആദ്യനായിക ആയി അഭിനയിച്ചത് കോമളം...

മോഹന്‍ലാല്‍- ജിത്തുജോസഫ് കൂട്ടുകെട്ടില്‍ ‘നേര്’; മോഷന്‍ പോസ്റ്റര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍

0
കോടതി പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രമാണ് നേര്. ജിത്തു ജോസഫും ശാന്തി മായദേവിയും ചേര്‍ന്നാണ് നേരിന് തിരക്കഥ എഴുതുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ തൃഷയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

ഹേമ കമ്മീഷൻ റിപ്പോർട്ട് – ‘അമ്മ’ സംഘടനയിൽ നിന്ന് കൂട്ട രാജി

0
മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ട് നാലു വർഷങ്ങൾക്ക് ശേഷം പുറത്ത് വന്ന ഹേമ കമ്മീഷൻ റിപ്പോർട്ടും തുടർന്ന് നടിമാർ നടത്തുന്ന സിനിമയ്ക്കകത്തെ ലൈംഗികാരോപണങ്ങളെയും മുൻനിർത്തി താരസംഘടനയായ ‘അമ്മ’യിൽ നിന്നു കൂട്ട രാജി....