2023- ളെ ജെ. സി ദാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള പുരസ്കാരമാണിത്. സംസ്ഥാന സർക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണിത് അഞ്ചുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു അവാർഡ്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 2022 ലെ പുരസ്കാരം സംവിധായകൻ ടി വി ചന്ദ്രനാണ് ലഭിച്ചത്. ഗായിക കേസ് എസ് ചിത്ര, നടൻ വിജയരാഘവൻ, എന്നിവർ അംഗങ്ങളും ചെയർമാനായ ടി വി ചന്ദ്രൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെംബറും ആയിട്ടുള്ള സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലൂടെ അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് ഷാജി എൻ കരുൺ. ഏഴ് ദേശീയ പുരസ്കാരങ്ങളും ഏഴ് സംസ്ഥാനപുരസ്കാരങ്ങളും പത്മശ്രീയും നേടിയിട്ടുണ്ട്.
Also Read
‘ഭരതനാട്യ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
അസ്സോസിയേഷൻ വിത്ത് സൈജു കുറുപ്പ് എന്റർടൈമെന്റിന്റെ ബാനറിൽ സൈജു കുറുപ്പ്, ലിനിമറിയം ഡേവിഡ്, അനുപമ നമ്പ്യാർ എന്നിവർ നിർമ്മിച്ച് നടൻ സൈജു കുറുപ്പ് പ്രധാനകഥാപാത്രമായി എത്തുന്ന ‘ഭരതനാട്യ’ത്തിന്റെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൃഷ്ണ...
വെള്ളിയാഴ്ച പറന്നിറങ്ങാനൊരുങ്ങി ‘പ്രാവ്’; ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
ആത്മസുഹൃത്തായ രാജശേഖരന്‍റെ ആദ്യ സംരഭ ചിത്രമായ പ്രാവിനു വീഡിയോയിലൂടെ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മമ്മൂട്ടി.
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ എന്ന ചിത്രത്തില്‍ ഉര്‍വശിയും, ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
സെല്‍വമണിയും ദുല്‍ഖറും ഒന്നിക്കുന്നു; പോസ്റ്റര്‍ പുറത്ത് വിട്ട് ‘കാന്താ’
പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് അനൌണ്‍സ്മെന്‍റ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ‘മികച്ചൊരു ടീമിനൊപ്പം സിനിമ ചെയ്യുന്നു, കാന്തായുടെ ലോകത്തേക്ക് സ്വാഗതം’ ദുല്‍ഖര്‍ കുറിച്ചു.
മമ്മൂട്ടി നായകനായി എത്തുന്ന ‘ടർബോ’ ചിത്രീകരണം പൂർത്തിയായി
0 കോടി ബജറ്റിൽ ഒരുങ്ങുന്ന ടർബോ ഒരു ആക്ഷൻ കൊമേർഷ്യൽ ചിത്രമാണ്. ടർബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ.