2023- ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാര സമർപ്പണം ബുധനാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ദാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിനു മുഖ്യമന്ത്രി സമ്മാനിക്കും. ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, കെ രാജൻ, വി കെ പ്രശാന്ത് എം എൽ എ, കെ എൻ ബാലഗോപാൽ, മേയർ ആര്യ രാജേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഡി. സുരേഷ് കുമാർ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ സ് അയ്യർ, ജെ സി ദാനിയേൽ അവാർഡ് ജൂറി ചെയർമാൻ ടി വി ചന്ദ്രൻ, ചലച്ചിത്ര ജൂറി ചെയർമാൻ സുധീർ മിശ്ര, രചനാവിഭാഗം ജൂറി ചെയർപേഴ്സൺ ഡോ: ജാനകി ശ്രീധരൻ, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്രഅക്കാദമി ചെയർമാൻ പ്രേംകുമാർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പൃഥ്വിരാജ് സുകുമാരൻ, ഉർവശി, ബ്ലെസ്സി, വിജയരാഘവൻ, സംഗീത് പ്രതാപ്, വിദ്യാധരൻ മാസ്റ്റർ, ജിയോ ബേബി, റസൂൽ പൂക്കുട്ടി, റോഷൻ മാത്യു, ജോജു ജോർജ്ജ്, തുടങ്ങി നിരവധി പേര് പുരസ്കാരം ഏറ്റുവാങ്ങും.