സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. നടനും മുന്‍രാജ്യസഭാംഗം കൂടിയാണ് സുരേഷ് ഗോപി. ഇന്‍സ്റ്റിട്ട്യൂട്ട് ഗവേണിങ് കൌണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനവും സുരേഷ് ഗോപിക്കാണ്. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് നിയമന പ്രഖ്യാപനം നടത്തിയത്. സുരേഷ് ഗോപിയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും ഈ മഹോന്നത സ്ഥാപനത്തെ സമ്പന്നമാക്കുമെന്ന് അനുരാഗ് ഠാക്കൂര്‍ ട്വിറ്ററില്‍ കുറിച്ചു.
Also Read
ദിലീപ് നായകനാകുന്ന ‘തങ്കമണി’ മാർച്ച് ഏഴിന് തിയ്യേറ്ററിലേക്ക്
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി ചൌധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമ്മിച്ച് ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം തങ്കമണി മാർച്ച് ഏഴിന് തിയ്യേറിൽ എത്തും.
ആദ്യ ഗാനം പുറത്ത് വിട്ട് ‘ഡാൻസ് പാർട്ടി’; ഷൈൻ ടോമും പ്രയാഗയും തകർപ്പൻ പ്രകടനം
ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലെ ഈ ഗാനം ഓഡിയോ ലോഞ്ച് മമ്മൂട്ടിയാണ് നിർവഹിച്ചത്.
സ്ത്രീകൾക്കായി പ്രത്യേക ഷോയുമായി ‘ഒരു കട്ടിൽ ഒരു മുറി’
സമൂഹത്തിലും വീടകങ്ങളിലും ഒറ്റപ്പെടുന്ന സ്ത്രീജീവിതങ്ങളുടെ കഥ പറഞ്ഞു കൊണ്ട് ‘ഒരു കട്ടിൽ ഒരു മുറി’ തിയ്യേറ്ററിൽ മികച്ച പ്രതികരണം നേടിക്കൊണ്ട് വിജയകരമായി പ്രദർശനം തുടരുന്നു. സ്ത്രീപ്രാതിനിധ്യമുള്ള സിനിമയായതിനാൽ പൊന്നാനി ഐശ്വര്യ തിയ്യേറ്ററിൽ സ്ത്രീകൾക്ക്...
ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’- ദുല്‍ഖര്‍ സല്‍മാന്‍
ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’- കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍.
കയ്യടികൾ നേടി ‘കാതൽ;’ മമ്മൂട്ടിയുടേത് ഗംഭീര പ്രകടനം, വ്യത്യസ്ത പ്രമേയം ചർച്ച ചെയ്യുന്ന സിനിമ
മമ്മൂട്ടിയുടെത് ഗംഭീര പ്രകടനം ആണെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറഞ്ഞു. ഇതുവരെയും മറ്റ് അഭിനേതാക്കളാരും പരീക്ഷിച്ചിട്ടില്ലാത്ത കഥാപാത്രം. ക്വീർ പൊളിറ്റിക്സ് എന്ന സാമൂഹികമായി വിഷമം പിടിച്ച പ്രമേയത്തെ ധൈര്യപൂർവം കൈകാര്യം ചെയ്തിരിക്കുകയാണ് സംവിധാനം ചെയ്ത ജിയോ ബേബിയും അഭിനയിച്ച മമ്മൂട്ടിയും ജ്യോതികയും.