Friday, November 15, 2024

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു; പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പില്‍ മലയാളികള്‍

“എന്‍റെ അടുത്ത സിനിമയ്ക്കായി ഞാന്‍ ശ്രീനിക്കൊപ്പം ഇരിക്കുന്നു”, അനൂപ് സത്യനോട് സത്യന്‍ അന്തിക്കാട് പറഞ്ഞ ഈ വാക്കുകളും  ഇരു കുടുംബങ്ങളും ഒന്നിച്ചിരുന്നുള്ള ചിത്രവും അനൂപ് സത്യന്‍ ഫേസ് ബുക്കില്‍ പങ്ക് വച്ചു. സത്യന്‍ അന്തിക്കാടിന്‍റെ ഭാര്യ നിമ്മിയെയും ശ്രീനിവസന്‍റെ ഭാര്യ വിമലയെയും ചിത്രത്തില്‍ കാണാം. സത്യന്‍ അന്തിക്കാടിന്‍റെ അന്തിക്കാടുള്ള വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.1986- ല്‍ പുറത്തിറങ്ങിയ ടി പി ബാലഗോപാലന്‍ എം എ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സ്വന്തമായി. നാടോടിക്കാറ്റ്, പട്ടണത്തില്‍ പ്രവേശം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, മകള്‍, ഞാന്‍ പ്രകാശനാണ്, തുടങ്ങിയവ ഉദാഹരണങ്ങള്‍. ഞാന്‍ പ്രകാശനാണ് എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചിട്ടുള്ളത്.

spot_img

Hot Topics

Related Articles

Also Read

ഡിസംബർ ഒന്നിന് ‘ആൻറണി’യുമായി വരുന്നു; ജോഷിയും  ജോജു ജോർജ്ജും

0
ജോഷി സംവിധാനം ചെയ്യുന്ന മാമിലി മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം ‘ആൻറണി’ ഡിസംബർ ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. 2019- ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചുമറിയം ജോസി’ലെ അതേ താരങ്ങൾ തന്നെയാണ് ആൻറണിയിലും പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

ഭാവന, ഹണി റോസ്, ഉര്‍വശി കേന്ദ്രകഥാപാത്രങ്ങള്‍; ‘റാണി’ തിയ്യേറ്ററിലേക്ക്

0
പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന റാണി സെപ്തംബര്‍ 21- നു തിയ്യേറ്ററിലേക്ക് എത്തുന്നു.

വീണ്ടും സജീവമാകാൻ കോഴിക്കോട് അപ്സര തിയ്യേറ്റർ; ആദ്യ പ്രദർശനത്തിന് മമ്മൂട്ടിയുടെ ടർബോ

0
സിനിമാ പ്രേമികളുടെ ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് കോഴിക്കോട് അപ്സര തിയ്യേറ്റർ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. 52 വർഷക്കാലത്തോളം മലബാർ ജനതയുടെ സിരകളിൽ സിനിമാ പ്രേമത്തെ നിറച്ചത്തിൽ വലിയ പ്രാധാന്യമുണ്ട് അപ്സര തിയേറ്ററിന്

മമ്മൂട്ടിയുടെ പുതിയപടം ‘ടർബോ’ ഒരുക്കുക വൈശാഖും മിഥുൻ മാനുവലും

0
മമ്മൂട്ടി നായകനാകുന്ന ചിത്രം സംവിധാനം വൈശാഖും തിരക്കഥ മിഥുൻ മാനുവൽ തോമസുമാണ്

69- മത് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി സിനിമാലോകം

0
69- മത് ദേശീയ പുരസ്കാര വിതരണം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ച് നടന്നു. രാഷ്ട്രപതി ദ്രൌപദി മൂര്‍മുവാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.