Friday, April 4, 2025

‘സമൻസു’മായി ആൻ സരിഗ ആൻറണി; ആദ്യ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് പ്രഖ്യാപനം

ആൻ സരിഗ സംവിധാനം ചെയ്യുന്ന ‘സമൻസ്’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആദ്യ ചിത്രമായിരുന്ന ‘അഭിലാഷ’ത്തിന്റെ ലൊക്കേഷനിൽ വെച്ച് നടന്നു. നവംബർ 17- വെള്ളിയാഴ്ച കോഴിക്കോട് മുക്കത്ത്  വെച്ചായിരുന്നു ചടങ്ങ് നടന്നത്. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ചിത്രത്തിന്റെ വേദിയിൽ വെച്ച് സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശങ്കർ ദാസ്, ആൻ സരിഗ ആൻറണി എന്നിവർ ചേർന്ന് നിർമ്മിച്ച് ആൻ സരിഗ ആൻറണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കൂടാതെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദുബായിലും പാലക്കാടുമായി ചിത്രീകരണം ആരംഭിക്കും.

spot_img

Hot Topics

Related Articles

Also Read

രജനികാന്ത് ചിത്രം ‘ജയിലര്‍’ വേള്‍ഡ് റിലീസിലേക്ക്

0
‘അണ്ണാത്തൈ’ എന്ന ചിത്രത്തിന് ശേഷം മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന പോലീസുകാരനായി എത്തുന്ന രജനികാന്ത് ചിത്രം കോടികള്‍ വാരിക്കൂട്ടുമെന്നാണ് കണക്ക് കൂട്ടല്‍. മാത്യു എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നത്.

‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു

0
അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ്ഡ് മാസ്സ് എന്‍റര്‍ടെയ്നര്‍ ചിത്രം ‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക്.

സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്യുന്ന മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബല എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

‘കപ്പേള’യ്ക്ക് ശേഷം ‘മുറ’യുമായി മുഹമ്മദ് മുസ്തഫ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

0
തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കഥാപശ്ചാത്തലമായതിനാൽ ചിത്രത്തിലെ മിക്ക അഭിനേതാക്കളും തിരുവനന്തപുരത്തുകാരാണ്. കപ്പേള എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വ്യത്യസ്തമായ പ്രേമയവുമായാണ്  മുഹമ്മദ് മുസ്തഫ മുറയുമായി എത്തിയിരിക്കുന്നത്.

‘ഭരതനാട്യ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
അസ്സോസിയേഷൻ വിത്ത് സൈജു കുറുപ്പ് എന്റർടൈമെന്റിന്റെ ബാനറിൽ സൈജു കുറുപ്പ്, ലിനിമറിയം ഡേവിഡ്, അനുപമ നമ്പ്യാർ എന്നിവർ നിർമ്മിച്ച് നടൻ സൈജു കുറുപ്പ് പ്രധാനകഥാപാത്രമായി എത്തുന്ന ‘ഭരതനാട്യ’ത്തിന്റെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൃഷ്ണ...