മലയാള സിനിമയിലെ സഹ സംവിധായകനായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുഡ് ബാൽ കളിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം . സഹ സംവിധാനം കൂടാതെ മികച്ച ശില്പി കൂടിയായിരുന്നു അനിൽ സേവ്യർ. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് എന്നീ ശ്രദ്ധേയ സിനിമകളിലെ സഹ സംവിധായകനായി ഇദ്ദേഹം പ്രവർത്തിച്ചു. തൃപ്പൂണിത്തറ ആർ. എൽ. വി കോളേജിൽ നിന്ന് ബി എഫ് എ പൂർത്തിയാക്കിയ ശേഷം ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് എം എഫ് എ ചെയ്തു. കൂടാതെ കൊച്ചിയിൽ നടക്കാറുള്ള മുസിരിസ് ബിനാലെയിലും പ്രവർത്തിച്ചു. അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി. എ സേവ്യരിന്റെയും അൽഫോൺസയുടെയും മകനാണ്. ഭാര്യ ചിത്രകാരിയായ അനുപമ ഏലിയാസ്. അനിലിന്റെ ആഗ്രഹപ്രകാരം മൃതശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് വിട്ടുനൽകും. ബുധനാഴ്ച രാവിലെ 11 മുതൽ വസതിയിലും തുടർന്ന് മൂന്നു മണിവരെ നാസ് ഔഡിറ്റോറിയത്തിലും പൊതുദര്ശനത്തിന് വയ്ക്കും.
Also Read
അർജുൻ അശോകൻ പ്രധാനകഥാപാത്രം; ‘അൻപോട് കണ്മണി’യുടെ ടീസർ പുറത്ത് വിട്ടു
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വെച്ചാണ് ടീസർ...
നെയ്ത്തുകാരുടെ ജീവിതകഥയുമായി ‘ഊടും പാവും‘
സീ ഫോർ സിനിമാസിന്റെ ബാനറിൽ ശ്രീകാന്ത് എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഊടും പാവും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ബാലരാമപുരം എന്ന കൈത്തറി നെയ്ത്ത് കേന്ദ്രത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.
ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ’യിലെ അവാർഡ് പട്ടികയിൽ ഇടം നേടി ‘പെരിയോനെ’
എ. ആർ റഹ്മാൻ മലയാളത്തിൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുന്ന സംഗീത സംവിധായകനാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതത്തിലെ കഥയുടെ ആത്മാവിനെ അപ്പാടെ ആവാഹിച്ച് കൊണ്ട് ഹിറ്റായൊരു ഗാനമുണ്ട്; ആളുകൾ നെഞ്ചിലേറ്റിയ...
ദുൽഖർ സൽമാൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായികയും നായകനുമായി കല്യാണിയും നസ്ലിനും
അരുൺ ഡൊമനിക് രചനയും സംവിധാനവും നിർവഹിച്ച് കല്യാണി പ്രിയദർശനും നസ്ലിനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ദുൽഖർ സല്മാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം...
‘ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സ്’ ചിത്രത്തിന്റെ ടീസർ പുറത്ത്
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെ ട്രെയിലർ റിലീസ് ചെയ്തു. കോമഡിക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന ചിത്രമായിരിക്കുമിത്. മമ്മൂട്ടിക്കൊപ്പം ഗോകുൽ...