Friday, April 4, 2025

സാധാരണയില്‍ സാധാരണമായി തിങ്കളാഴ്ച നിശ്ചയം

സമകാലികമാണ് ഇന്നത്തെ മലയാള സിനിമകള്‍ . സമൂഹത്തെ പ്രതിഫലിപ്പിക്കുന്നവ. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തില്‍ മുന്നോട്ട് വയക്കുന്ന ആശയവും ഇത് തന്നെ. ഗ്രാമീണവും സാധാരണവുമായ മനുഷ്യജീവിതത്തെ വളരെ ലളിതമായി ആവിഷ്കരിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍. പ്രമേയം കൊണ്ട് തികച്ചും വേറിട്ട ശൈലി ഉയര്‍ത്തിപ്പിടിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

സാധാരണത്വമാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത. പക്ഷേ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മാന്ത്രികത ‘തിങ്കളാഴ്ച നിശ്ചയ’ത്തിനുണ്ട്. ദൃശ്യശൈലി കൊണ്ട് ഈ ചിത്രം വേറിട്ട് നില്‍ക്കുന്നു. നര്‍മ്മവും ഗ്രാമീണതയും നിറഞ്ഞു നില്‍ക്കുന്ന മികച്ച ചിത്രം കൂടിയാണ് ‘തിങ്കളാഴ്ച നിശ്ചയം’. പെണ്ണുകാണലും വിവാഹവും അതിന്‍റെ തിരക്കുകള്‍ക്കിടയിലെ തലെന്നത്തെ ഒളിച്ചോട്ടവും കൊണ്ട് സംഭവബഹുലമാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. സമകാലിക രാഷ്ട്രീയത്തിന്‍റെയും സാമൂഹികാന്തരീക്ഷത്തിന്‍റെയും ചിത്രമുണ്ട് ഈ സിനിമയില്‍. ക്ലീന്‍ ഫാമിലി എന്‍റര്‍ടൈമെന്‍റ് ചിത്രമായി മലയാള സിനിമയില്‍ തിങ്കളാഴ്ച നിശ്ചയം മുന്നിട്ടു നില്‍ക്കുന്നു.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള പുരസ്കാരം നേടിയ തികളാഴ്ച നിശ്ചയം ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. നാട്ടിന്‍പുറത്തു നടക്കുന്ന സാധാരണ കല്യാണം അതിനിടെയില്‍ ഉണ്ടാകുന്ന വിശേഷങ്ങള്‍, പ്രണയം ഒക്കെ സാധാരണമായി തന്നെ ആണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച കഥ ,പ്രമേയം, കഥാപാത്രങ്ങള്‍ കൊണ്ട് തിങ്കളാഴ്ച നിശ്ചയം മികച്ച സിനിമയാണ്.

spot_img

Hot Topics

Related Articles

Also Read

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘മോണിക്ക: ഒരു എ ഐ സ്റ്റോറി’

0
സൌദി അറേബ്യയിലെ ദമാമിൽ വെച്ച് നടന്ന ചടങ്ങിൽ അറബ് സംവിധായകനും നിർമ്മാതാവും നടനും എഴുത്തുകാരനുമായ സമീർ അൽ നാസ്സർ ‘മോണിക്ക: ഒരു എ ഐ സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശിപ്പിച്ചു.

ചലച്ചിത്ര പിന്നണി ഗായകൻ പി വി വിശ്വനാഥൻ അന്തരിച്ചു

0
ജയസൂര്യ നായകനായി അഭിനയിച്ച ‘വെള്ളം’ എന്ന മൂവിയിലെ ‘ഒരു കുറി കണ്ട് നാം’ എന്ന ഒറ്റപ്പാട്ടിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര പിന്നണി ഗായകൻ പിവി വിശ്വനാഥൻ അന്തരിച്ചു. 54- വയസ്സായിരുന്നു.

മണിച്ചിത്രത്താഴ് റീ റിലീസ് ഓഗസ്റ്റ് 17- ന്

0
പ്രേക്ഷകരെ എക്കാലത്തും ഹറം കൊള്ളിച്ചുകൊണ്ടേയിരിക്കുന്ന ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാൽ- സുരേഷ് ഗോപി- ശോഭന കൂട്ടുകെട്ടിൽ പിറന്ന മണിച്ചിത്രത്താഴ്  ആഗസ്റ്റ് 17- ന് റീ റിലീസ് ചെയ്യുന്നു. 4 k ഡോൾബി അറ്റ്മോസിലൂടെ...

ഹൃദയാഘാതം; സംവിധായകന്‍ സിദ്ദിഖ് ആശുപത്രിയില്‍

0
ഹൃദയാഘാതത്തെ തുടര്‍ന്നു സംവിധായകന്‍ സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കിങ് ഓഫ് കൊത്ത; പ്രചാരണവുമായി ദുല്‍ഖര്‍ സല്‍മാന്‍

0
ഞായറാഴ്ച ഹൈദരാബാദ് ജെ ആര്‍ സി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടുന്ന പ്രീ റിലീസ് ഇവന്‍റില്‍ റാണാ ദഗുബട്ടി, നാനി തുടങ്ങിയവര്‍ മുഖ്യാതിഥികളായി എത്തി.