സിദ്ദിഖ് തന്‍റെ സിനിമാ ജീവിതത്തിന്‍റെ തുടക്കത്തിന് കാരണക്കാരില്‍ ഒരാളെന്ന് സായികുമാര്‍. റാംജി റാവു സ്പീകിങ്ങിലെ തന്‍റെ കഥാപാത്രം അദ്ദേഹത്തിന്‍റെ സൃഷ്ടിയാണ്. അദ്ദേഹം പറഞ്ഞു തന്ന കാര്യങ്ങളാണ് ഞാന്‍ ചിത്രത്തില്‍ ചെയ്തത്. പറയാന്‍ വാക്കുകളില്ല. ഇത്രയും ഹൃദ്യനായ, പച്ചയായ മനുഷ്യന്‍ വേറെയില്ല. പറയുന്ന ഓരോ വാക്കും ഹൃദയത്തില്‍ നിന്നാണ്. അദ്ദേഹത്തെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്, ഒരുപാട് പേര്‍. അവരുടെ ആരുടേയും പേര് ഇപ്പോള്‍ പറയുന്നില്ല. ഈ നിമിഷം അവരൊക്കെ മനസുകൊണ്ട് അദ്ദേഹത്തിന്‍റ ആത്മാവിനോട് ക്ഷമ ചോദിക്കട്ടെ. എന്നു മാത്രമേ പറയാനുള്ളൂ. എന്തു പ്രയാസമുണ്ടെങ്കിലും പുറത്തറിയിക്കാത്ത ആളാണ്. നമുക്ക് പ്രയാസം തോന്നുന്നത് എന്താണെന്ന് വച്ചാല്‍ ഇന്നസെന്‍റ് ചേട്ടന്‍, മാമുക്കോയ, ഇപ്പോള്‍ സിദ്ദിഖ് സാര്‍ എന്നിങ്ങനെ തോളോട് തോളുരുമ്മി നിന്നിരുന്നവരെല്ലാം ഇവിടം വിട്ടുപോയി. അവര്‍ ചെയ്തു വച്ച സൃഷ്ടികളില്‍ കൂടി അവരെ വീണ്ടും കാണാം. ഓര്‍മിക്കാം എന്നതൊഴിച്ചാല്‍ ഇനിയൊരു പുതിയ സംഭവം ആരംഭിക്കാന്‍ പറ്റില്ലല്ലോ. അദ്ദേഹത്തിന് ആത്മശാന്തി നേരുന്നു. ഇത് ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിന് ആര്‍ജവം കൊടുക്കട്ടെ എന്നു സായികുമാര്‍ പറഞ്ഞു.
Also Read
അരിസ്റ്റോ സുരേഷ് നായകനായി എത്തുന്നു; സംവിധാനം ജോബി വയലുങ്കൽ
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ അരിസ്റ്റോ സുരേഷിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു.
സിനിമയിലെ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹത്തിന്റെ പോസ്റ്ററുമായി ‘മഞ്ഞുമ്മൽ ബോയ്സ്’
ഞ്ഞുമ്മൽ ബോയ്സ് അത്തരമൊരു സിനിമയാണ്. പോസ്റ്ററിൽ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചിത്രമാണുള്ളത്. ചുവപ്പ് നിറത്തിലെ ക്വാളിസാണ് പോസ്റ്ററിൽ.
ട്രയിലറിൽ ആവേശമായി ‘കടകൻ’
ആക്ഷൻ രംഗങ്ങൾ കൊണ്ടും പഞ്ച് ഡയലോഗുകൾ കൊണ്ടും ട്രയിലറിൽ ആവേശമായി തീർന്ന കടകൻ സിനിമയുടെ ട്രയിലർ വ്യൂവേഴ്സ് ഒരു മില്യൺ കവിഞ്ഞു. മാർച്ച് ഒന്നിന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.
മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് തിയ്യേറ്ററുകളിലേക്ക്
നീണ്ട അഞ്ചുവർഷത്തെ കാത്തിരിപ്പിന് ശേഷം മോഹൻലാൽ നായകനായി അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് സെപ്തംബർ 12 ന് പ്രദർശനത്തിന് എത്തുന്നു.
തിയ്യേറ്ററുകളിൽ ആവേശക്കടലിരമ്പം, സർവൈവൽ മൂവി ജോ ണറിൽ ‘പൊളിച്ചടുക്കി’ മഞ്ഞുമ്മൽ ബോയ്സ്
തമാശച്ചിത്രമായ ജാനേമനിൽ നിന്നും സർവൈവൽ മൂവി മഞ്ഞുമ്മൽ ബോയ്സിലേക്ക് എത്തിയപ്പോൾ മികച്ച സംവിധായകൻമാരിലൊരാളായി തന്റേതായ ഇടം സ്വന്തമാക്കി ചിദംബരം.