Thursday, April 3, 2025

സിദ്ദിഖിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി

സംവിധായകന്‍ സിദ്ദിഖിന്‍റെ വേര്‍പാടില്‍ അനുശോചിച്ച് മമ്മൂട്ടി. ‘വളരെ പ്രിയപ്പെവരുടെ തുടരെയുള്ള വേര്‍പാടുകള്‍…അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ… സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’, മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതി.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികില്‍സയിലായിരുന്നു. ന്യൂമോണിയയും ബാധിച്ചു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നു തിങ്കളാഴ്ച മൂന്നു മണിക്ക് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പൊതുദര്‍ശനത്തിന് ശേഷം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്ക് സിദ്ദിഖിന്‍റെ ഭൗതികശരീരം കൊണ്ടുപോകും. ഖബറടക്കം വൈകീട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വച്ച് നടക്കും.

spot_img

Hot Topics

Related Articles

Also Read

ജോജു ജോർജ്ജ് ചിത്രം ‘പണി’യുടെ പ്രിവ്യൂ പുറത്ത്  

0
നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’യുടെ പ്രിവ്യൂ റിലീസായി.   പ്രിവ്യൂ കണ്ടപ്പോൾ  തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് പ്രശംസിച്ചു കൊണ്ട്...

‘ഒരു വടക്കന്‍ സ്നേഹഗാഥയിലെ നായകന്‍’- പി വി ജിക്ക് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി

0
‘ഒരു വടക്കന്‍ സ്നേഹഗാഥയിലെ നായകന്‍ പ്രിയപ്പെട്ട പി വി ജിക്കു ആദരാഞ്ജലികള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗ്മഗാധരന്‍റെ അന്ത്യം.

‘ഒരു ജാതി ജാതകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിച്ച് എം. മോഹനൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു ജാതി ജാതക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഗൌതം വാസുദേവ്  മേനോൻ- മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

0
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേടിഎം എന്നീ ടിക്കറ്റ്...

സിനിമ- സീരിയൽ താരം മേഴയത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

0
കാരുണ്യം, പൈതൃകം, അയാൾ കഥയെഴുതുകയാണ്, ദേശാടനം, തിളക്കം, തുടങ്ങിയായ ഹിറ്റ് സിനിമകളിലും കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലും പ്രധാനവേഷം ചെയ്തു.