മലയാളത്തിന്റെ പ്രിയങ്കരനായ കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘കൃഷ്ണാഷ്ടമി’ എന്ന കവിതയെ മുൻനിർത്തിക്കൊണ്ട് ഡോ: അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കൃഷ്ണാഷ്ടമി: the book of dry leaves’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജിയോ ബേബി ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. ‘ആലോകം’, ‘മായുന്നു മാറിവരയുന്നു’ , ‘നിശ്വാസങ്ങളിൽ’ എന്നീ സ്വതന്ത്ര പരീക്ഷണചിത്രങ്ങളാണ് ഡോ: അഭിലാഷ് ബാബു മുൻപ് സംവിധാനം ചെയ്തിട്ടുള്ളത്. മാർച്ചിൽ ചിത്രീകരണം ആരംഭിക്കും.

വൈലോപ്പിള്ളി ശ്രീധരമേനോന്റെയും അഭിലാഷ് ബാബുവിന്റെയും വരികൾക്കു സംഗീതം നല്കിയിരിക്കുന്നത് ഔസേപ്പച്ചൻ ആണ്. ചിത്രത്തിൽ പുതുമുഖങ്ങളാണ് അഭിനയിക്കുക. ക്യാമറ ജിതിൻ മാത്യു, എഡിറ്റിങ് അനു ജോർജ്ജ്.