സിനിമ- നാടക നടനും ചെന്നൈ മലയാളി സംഘടനപ്രവര്‍ത്തകനുമായ വി പരമേശ്വരന്‍ നായര്‍ അന്തരിച്ചു. 85- വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്നു ചികില്‍സയിലായിരുന്നു. ആദ്യകാലത്ത് പട്ടാളത്തിലും പിന്നീട് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ ഡി പി എലിലും ജോലി നോക്കി. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം, സിനിമ- നാടക പ്രവര്‍ത്തനം, തുടങ്ങിയ മേഖലകളിലും മറ്റ് ആശയങ്ങളുമായി സാമൂഹിക രംഗത്ത് നിറസാന്നിദ്ധ്യ മായിരുന്നു.
മദിരാശി കേരളസമാജം ഉള്‍പ്പെടെ നിരവധി സംഘടനകളില്‍ ശ്രദ്ധേയ സ്ഥാനത്തിരുന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമ, നാടകം, സീരിയല്‍, പരസ്യം, തുടങ്ങിയ കാലമേഖലകളില്‍ അഭിനയം കാഴ്ചവച്ചിട്ടുണ്ട്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന സിനിമയിലെ പരമേശ്വരന്‍ നായര്‍ അഭിനയിച്ച വെളിച്ചപ്പാടിന്‍റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. കൂടാതെ സന്തോഷ് ശിവന്‍റെ ഇംഗ്ലിഷ് ചിത്രത്തിലും വേഷം ചെയ്തു. ദൂരദര്‍ശന്‍ അടക്കമുള്ള നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംഘമിത്ര എന്ന നാടകസംഘത്തിന്‍റെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി പുരസ്കാരവും പ്രഥമ ഗുരുപൂജ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നിറവ്ദി നാടകങ്ങള്‍ രചിക്കുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ടാറ്റ ഫൌണ്ടേഷന്‍റെ മികച്ച അഭിനയത്തിനുള്ള പുരസ്കാരം ‘നഷ്ടവര്‍ണ്ണങ്ങള്‍’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെ ലഭിച്ചു. തമിഴ് നാട് കേന്ദ്രമാക്കിയുള്ള സി ടി എം എ, ഫെയ്മ തുടങ്ങിയ സംഘടനകളുടെ തുടക്കാരില്‍ ഒരാളായിരുന്നു. അവസാനനാളുകളിലും സംഘടന പ്രവര്‍ത്തികനായി നേതൃസ്ഥാ നത്ത് നിന്നു. ഭാര്യ: രാജലക്ഷ്മി. മക്കള്‍: സംഘമിത്ര, ധനഞ്ജയന്‍, ഐശ്വര്യ.