Thursday, April 3, 2025

സിനിമ- സീരിയല്‍ അഭിനേതാവ് കൈലാസ് നാഥ് അന്തരിച്ചു

സിനിമ- സീരിയല്‍ താരം കൈലാസ് നാഥ് (65) അന്തരിച്ചു. സിനിമകളിലും സീരിയലുകളിലുമായി ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. എറണാകുളത്തുള്ള  സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. 1977- ല്‍ പുറത്തിറങ്ങിയ സംഗമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടു വച്ചു. ശ്രീകുമാരന്‍ തമ്പിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ ആയിരുന്നു പഠനം. മലയാളത്തിലും തമിഴിലുമായി നിരവധി കഥാപാത്രങ്ങള്‍ക്ക് വേഷമിട്ടു. അവസാനമായി അഭിനയിച്ചത് ഏഷ്യാനെറ്റിലെ സാന്ത്വനം സീരിയലില്‍ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രമായിട്ടാണ്. രോഗം മൂര്‍ച്ഛിച്ചതോടു കൂടി അഭിനയരംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. സംസ്കാരം നാളെ.   

spot_img

Hot Topics

Related Articles

Also Read

ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഡി എൻ എ ജൂൺ 14- ന് തിയ്യേറ്ററുകളിലേക്ക്

0
യുവനടൻ അഷ്കർ സൌദാനെ നായകനാക്കി ഒരു ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഡി എൻ എ ജൂൺ പതിനാലിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു.

മോഹൻലാൽ- പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ഓഡിയോ ടീസർ ലോഞ്ച് ജനുവരി 18 ന്

0
ആഗോള സിനിമ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസും വിർച്ച്വൽ ലോകത്ത് അമൂല്യമായ സൃഷ്ടികൾ സ്വന്തമാക്കുവാനുമുള്ള മാർഗ്ഗം കൂടിയാണ്  ഡിഎൻഎഫ്ടി.

ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’; ട്രയിലർ റിലീസ്

0
ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ന്റെ ട്രയിലർ പുറത്ത്. ജി. ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ ‘ എന്ന ചെറുകഥയെ മുൻനിർത്തിക്കൊണ്ട് ജ്യോതിഷ് ശങ്കർ ആണ് ചിത്രം സംവിധാനം...

തിരക്കഥ- സംവിധാനം രഞ്ജിത്ത് ലാൽ’ പുതിയ സിനിമ ‘മത്ത്’ ജൂൺ 21 ന് തിയ്യേറ്ററുകളിലേക്ക്

0
രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മത്ത്’ജൂൺ 21 ന് തിയ്യേറ്ററുകളിലേക്ക് .

‘ഒരു അന്വേഷണത്തിന്റെ തുടക്കം’ നവംബർ 8- ന് പ്രദർശനത്തിന്

0
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രo നവംബർ എട്ടിന് തിയ്യേറ്ററുകളിൽപ്രദർശനത്തിന് എത്തുന്നു. ഷൈൻ...