സിനിമയിലും സീറിയാളിലും സജീവമായിരുന്ന നടൻ മേഴത്തൂർ ഹർഷം വീട്ടിൽ മോഹനകൃഷ്ണൻ അന്തരിച്ചു. 74- വയസ്സായിരുന്നു. വളരെക്കാലം പ്രവാസിയായിരുന്നു ഇദ്ദേഹം. ഒട്ടനവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നാടകരംഗമായിരുന്നു അദ്ദേഹത്തിന്റെ അഭിനയകലയുടെ തട്ടകം. അവിടെനിന്നും വെള്ളിത്തിരയിലേക്ക് എത്തിയത് സംവിധായകരായ ലോഹിതദാസിലൂടെയും ജയരാജിലൂടെയുമാണ്. കാരുണ്യം, പൈതൃകം, അയാൾ കഥയെഴുതുകയാണ്, ദേശാടനം, തിളക്കം, തുടങ്ങിയായ ഹിറ്റ് സിനിമകളിലും കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലും പ്രധാനവേഷം ചെയ്തു. പരേതരായ തിരൂർ തെക്കൻകുറ്റൂർ അമ്മശശം വീട്ടിൽ കുട്ടികൃഷ്ണൻ നായരുടെയും മണ്ണെoകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ശോഭന. മക്കൾ: ഹരികൃഷ്ണൻ, അപർണ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് ഷോർണൂർ ശാന്തിതീരം ശ്മശാനത്തിൽ വെച്ച് നടക്കും.
Also Read
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ എന്ന ചിത്രത്തില്‍ ഉര്‍വശിയും, ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
റിലീസ് തീയ്യതി അറിയിച്ച് ‘വേല;’ സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങള്‍
സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘വേല’ നവംബര്‍- 10 നു തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന് തിരക്കഥ എം സജാസിന്‍റെയും സംവിധാനം ശ്യാംശശിയുടേതുമാണ്.
‘എന്ന് സ്വന്തം പുണ്യാളൻ’ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാള’ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സാജി. എം ആൻറണിയുടേതാണ് കഥയും...
ആന്‍സന്‍ പോളും സ്മിനു സിജോയും ഒന്നിക്കുന്നു; ‘റാഹേല്‍ മകന്‍ കോര’- പോസ്റ്റര്‍ പുറത്തുവിട്ടു
ബേബി എടത്വ കഥയും തിരക്കഥയുമെഴുതി ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രം ‘റാഹേല്‍ മകന്‍ കോര’യുടെ ഒഫീഷ്യല്‍ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
കുടുംബ സമേതം ആസ്വദിക്കാം – വെള്ളരിപ്പട്ടണം തിയ്യേറ്ററിലേക്ക്
അവധിക്കാലത്ത് കുടുംബ സമേതം ആസ്വദിക്കുവാന്‍ മഞ്ജുവാര്യരും സൌബിന്‍ ഷാഹിദും പ്രധാന വേഷത്തിലെത്തുന്ന വെള്ളരിപ്പട്ടണം മാര്ച്ച് 24 നു തിയ്യേറ്ററിലേക്ക്.