Friday, April 4, 2025

സീരിയല്‍- സിനിമ താരം അപര്‍ണ നായര്‍ മരിച്ച നിലയില്‍

സിനിമ- സീരിയല്‍ തരം അപര്‍ണ നായരെ തിരുവനന്തപുരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. മരണത്തിന് തൊട്ടുമുന്‍പുള്ള ഏതാനും മണിക്കൂറുകള്‍ക്ക് മുന്നേ ഇന്‍സ്റ്റഗ്രാമില്‍ മകള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്ക് വച്ചിരുന്നു. മേഘതീര്‍ത്ഥം, മുദ്ദുഗൌ, അച്ചായന്‍സ്, കല്‍ക്കി, കോടതി സമക്ഷം ബാലന്‍ വക്കീല്‍, എന്നീ സിനിമകളിലും ആത്മസഖി, ചന്ദനമഴ എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മക്കള്‍: ത്രയ, കൃതിക. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു.

spot_img

Hot Topics

Related Articles

Also Read

വിഷ്ണുവിന് ഇത്രവലിയ അംഗീകാരം കിട്ടുന്നത് തനിക്ക് അവാര്‍ഡ് കിട്ടുന്നത് പോലെ- ഉണ്ണി മുകുന്ദന്‍

0
വളരെ കഷ്ടപ്പെട്ടു ചെയ്ത സിനിമയാണ് മേപ്പടിയാന്‍. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. തുടക്കം മുതല്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. പ്രൊഡക്ഷനെക്കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. പക്ഷേ വിഷ്ണു സംവിധായകന്‍ എന്നതിലുപരി കൂടെ നിന്നു.

മുത്തപ്പന്റെ കഥയുമായി ‘ശ്രീ മുത്തപ്പൻ’; ഓഡിയോ ലോഞ്ച് ചൊവ്വാഴ്ച

0
പ്രതിഥി ഹൌസ് ക്രിയേഷൻസിന്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിച്ച് ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ശ്രീ മുത്തപ്പൻ’ എന്ന സിനിമയുടെ ഓഡിയോ  ലോഞ്ചിങ് ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിക്ക് കാച്ചി വെണ്ണല ഉദ്യാൻ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ജൂലൈ 19 ന്

0
2022- കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂലൈ 19 നു രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും

‘തിരിച്ചുവന്ന യജമാനനെ കണ്ട നായയെപ്പോലെയാണ് കൊത്ത’- ഹീറോയായി തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍

0
അഭിലാഷ് ജോഷി ഭാവിയില്‍ മികച്ച സിനിമകള്‍ സമ്മാനിച്ചേക്കാവുന്ന നല്ലൊരു സംവിധായകനായി ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയോടെയാണ് കിങ് ഓഫ് കൊത്ത കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തിയ്യേറ്റര്‍ വിട്ടുമടങ്ങാനാകുക. ദുല്‍ഖറിന്‍റെ കൊത്തയിലെ രാജാവായുള്ള കടന്നുവരവ് ഇനിയും ഗംഭീര സിനിമകളെ, കഥാപാത്രങ്ങളെ അദ്ദേഹത്തില്‍ നിന്നും ലഭിച്ചേക്കാമെന്ന പ്രതീക്ഷയും തരുന്നു.

‘തീരമേ താരാകെ…’ പുതിയ ഗാനവുമായി ‘ജനനം 1947 പ്രണയം തുടരുന്നു’

0
‘തീരമേ താരാകേ’ എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സംഗീതം ചിട്ടപ്പെടുത്തിയത് ഗോവിന്ദ് വസന്തയുമാണ്.