സുരാജ് വെഞ്ഞാറമ്മൂട് പ്രധാനകഥാപാത്രമായി എത്തുനാണ് ചിത്രം ഇഡിയിലെ ‘നരഭോജി’ എന്ന പ്രൊമോ ഗാനം റിലീസായി. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ നരഭോജി എന്നു തുടങ്ങുന്ന ഗാനം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. അങ്കിത് മേനോൻ ആണ് സംഗീതം നല്കിയിരിക്കുന്നത്. വൈക്കം വിജയലക്ഷ്മി, തിരുമാലി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുറ്റൂബിൽ ട്രൻഡിങ് ലിസ്റ്റിലാണ് ഈ ഗാനം. വിനായക് ശശികുമാർ, തിരുമാലി എന്നിവരാണ് ഗാനത്തിന് വരികൾ എഴുതിയത്. തികച്ചും നർമ്മ പ്രധാനമായ ചിത്രമായിരിക്കും ‘ED – എക്സ്ട്രാ ഡീസന്റ്’. പുതുമുഖമായ ദിൽനയാണ് നായിക.
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രചന ആഷിക് കക്കോടി. ഗ്രേസ് ആൻറണി, സുധീർ കരമന, വിനയ പ്രസാദ്, റാഫി, ശ്യാം മോഹൻ, ഷാജു ശ്രീധർ, പ്രശാന്ത് അലക്സാണ്ടർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവർആണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. മൂകാംബികയിലാണ് ‘ED – എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പാലക്കാട് ഇപ്പോ ഷൂട്ടിങ് പുരോഗമിക്കുന്നു. എഡിഇടങ്ങ ശ്രീജിത്ത് സാരംഗ്.