Thursday, April 3, 2025

സെക്കന്‍ഡ് ലുക്ക് പോസ്റ്ററുമായി ഡാന്‍സ് പാര്‍ട്ടി

ഓള്‍ഗാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് റെജി പ്രോത്താസിസും നൈസി റെജിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ‘ഡാന്‍സ് പാര്‍ട്ടി’യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും പ്രയാഗയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഈ ചിത്രത്തില്‍ കൊച്ചിയില്‍ ഡാന്‍സും പാര്‍ട്ടിയുമായി ജീവിക്കുന്ന ചെറുപ്പക്കാരുടെ ജീവിതമാണ് പ്രമേയം.

സംഗീതത്തിന് പ്രധാന്യം കൊടുക്കുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഡാന്‍സ് പാര്‍ട്ടിക്ക്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രാഹുല്‍ രാജ്, ബിജിബാല്‍, വി3കെ ആണ്. സൌത്ത് ഇന്ത്യയിലെ പ്രശസ്തനായ ഷെരീഫ് മാസ്റ്ററാണ് ചിത്രത്തിന്‍റെ കൊറിയോഗ്രഫി. ചിത്രത്തില്‍ ലെന, സാജു നവോദയ, മെക്കാര്‍ട്ടിന്‍, നാരായണന്‍ കുട്ടി, ജാനകി ദേവി, ശ്രദ്ധ ഗോകുല്‍, ഫുക്രു, ബിനു തൃക്കാക്കര, പ്രീതി രാജേന്ദ്രന്‍, സംജാദ് ബ്രൈറ്റ്, ജോളി ചിറയത്ത്, സുശീല്‍, അമാര, ജിനി, ഫൈസല്‍, ഷിനി, ഗോപാല്‍ ജി, ബിന്ദു, ഫ്രെഡ്ഡി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ബിനു കുര്യനും എഡിറ്റിങ് വി സാജനും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

മറാത്തി നടി സീമ ദേവ് അന്തരിച്ചു

0
മറാത്തി മുന്‍ അഭിനേത്രി സീമ ദേവ് അന്തരിച്ചു. 81- വയസ്സായിരുന്നു. വര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു മുബൈയിലെ വസതിയില്‍ വെച്ചായിരുന്നു മരണം

ജയിലര്‍ എത്തുന്നു; വീണ്ടും തലൈവർ രജനികാന്ത് മാജിക്

0
രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം തീയേറ്ററുകൾ ഇളക്കിമറിക്കാൻ തലൈവർ എത്തുന്നു.

പുത്തൻ ട്രയിലറുമായി ‘പുഷ്പക വിമാനം’

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പകവിമാന’ത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി.

മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ, ഫഹദ്; മുഴുനീള കഥാപാത്രങ്ങളായി മഹേഷ് നാരായണന്റെ ചിത്രത്തിൽ  

0
പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ പതിനാറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിക്കുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണിതെന്നാണ് സിനിമയുടെ പ്രത്യേകത. സിനിമയുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മോഹൻലാൽ  മമ്മൂട്ടി,...

ആഘോഷമായി ആൻറണി തിയ്യേറ്ററുകളിൽ; ഏറ്റെടുത്ത് പ്രേക്ഷകർ

0
ഡിസംബർ ഒന്നിന് തിയ്യേറ്ററിലേക്കിറങ്ങിയ ‘ആൻറണി’യെ ആവേശപൂർവ്വം സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. ജോഷി- ജോജു ജോർജ്ജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു