Wednesday, April 2, 2025

സെക്കന്റ് ലുക്ക് പോസ്റ്ററുമായി  ‘പാലും പഴവും’

കോമഡി എന്റർടൈനർ ചിത്രം ‘പാലും പഴവും’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്ത് 23 ന് ചിത്രം തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തും. എത്തും. മീരാ ജാസ്മിനും അശ്വിൻ ജോസുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ആഷിഷ് രജനി ഉണ്ണികൃഷ്ണൻ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്നത്. ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സെട്ടും ആണ് നിർമ്മാണം.

 അശോകൻ, മണിയൻ പിള്ള രാജു, മിഥുൻ രമേശ്, നിഷ സാരംഗ്, ശാന്തി കൃഷ്ണ, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, ബാബു സെബാസ്റ്റ്യൻ, രചന നാരായണൻ കുട്ടി, പ്രണവ് യേശുദാസ്, ഷിനു ശ്യാമളൻ, സന്ധ്യ രാജേന്ദ്രൻ, അർ ജെ സൂരജ്, റാം കുമാർ ഷമീർ ഖാൻ, ഫ്രാങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, തുഷാര വെള്ളം,അപ്പൻ എന്നീ  ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ രഞ്ജിത് മണമ്പ്രക്കാട്ട് തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഛായാഗ്രഹണം രാഹുൽ ദീപ്, എഡിറ്റിങ് പ്രവീൺ പ്രഭാകർ, പശ്ചാത്തല സംഗീതം ഗോപി സുന്ദർ.

spot_img

Hot Topics

Related Articles

Also Read

രാജേഷ് മാധവനും ചിത്ര നായരും ഒന്നിക്കുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
രാജേഷ് മാധവനും ചിത്രനായരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെതാണ് തിരക്കഥയും സംവിധാനവും.

സംവിധായകൻ ഷാജി എൻ. കരുണിന് ജെ. സി ദാനിയേൽ പുരസ്കാരം

0
2023- ളെ ജെ. സി ദാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള പുരസ്കാരമാണിത്. സംസ്ഥാന സർക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണിത് അഞ്ചുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു...

മറാത്തി നടി സീമ ദേവ് അന്തരിച്ചു

0
മറാത്തി മുന്‍ അഭിനേത്രി സീമ ദേവ് അന്തരിച്ചു. 81- വയസ്സായിരുന്നു. വര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു മുബൈയിലെ വസതിയില്‍ വെച്ചായിരുന്നു മരണം

ആദ്യ ഗാനം പുറത്ത് വിട്ട് ‘ഡാൻസ് പാർട്ടി’; ഷൈൻ ടോമും പ്രയാഗയും തകർപ്പൻ പ്രകടനം

0
ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലെ ഈ ഗാനം ഓഡിയോ ലോഞ്ച് മമ്മൂട്ടിയാണ് നിർവഹിച്ചത്.

തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു

0
സിനിമ സ്വപ്നം കണ്ടുകൊണ്ട് 1990- ല്‍  തേനിയില്‍ നിന്നും ചെന്നൈ എത്തിയ മാരിമുത്തു ഒരു ഹോട്ടലില്‍ കുറെകാലമായി ജോലി ചെയ്തു. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടത് ഒരു വഴിത്തിരിവായി