അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കൊണ്ട് ബഡ്ജക്ട് ലാമ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ഈ ,മാസം റിലീസ് ചെയ്യും. നിഷാന്ത് കെ പിള്ളൈ, മുഹമ്മദ് റാഫി എം എ എന്നിവരാണ് നിർമാണം. മുരളി കൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ് എസ് ഭവൻ, വിനേഷ് വിശ്വനാഥൻ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പ്രമേയം. മുപ്പതിലധികം കുട്ടികൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജോണി ആൻറണി, ഗംഗ മീര, കണ്ണൻ നായർ, ശ്രുതി സുരേഷ്, ആനന്ദ് മന്മഥൻ, അജീഷ്യ പ്രഭാകരൻ, ശ്രീനാഥ് ബാബു, ജിബിൻ ഗോപിനാഥ്, എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഛായാഗ്രഹണം അനൂപ് ശൈലജ, സംഗീതം\ പശ്ചാത്തലസംഗീതം പി എസ് ജയഹരി, എഡിറ്റിങ് കൈലാസ് ഭവൻ.