Thursday, April 3, 2025

സൈജു കുറുപ്പും ദേവനന്ദയും വീണ്ടും ഒന്നിക്കുന്നു ‘ഗു’ വിലൂടെ

സൂപ്പര്‍ ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം സൈജു കുറുപ്പും ദേവനന്ദയും ഒന്നിക്കുന്ന ചിത്രം ‘ഗു’ വരുന്നു. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന ചിത്രമാണ് ‘ഗു’. ഹൊറര്‍- സൂപ്പര്‍ നാച്ചുറല്‍ ചിത്രമാണ് ഗു. മാളികപ്പുറത്തിലൂടെ  ബാലതാരമായി എത്തിയ ദേവനന്ദയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രമായി എത്തുന്നത്. മുന്ന എന്ന കഥാപാത്രമായാണ് ‘ഗു’ എന്ന ചിത്രത്തില്‍ ദേവനന്ദ എത്തുന്നത്.  ഈ ചിത്രത്തിലും മുന്നയുടെ അച്ഛനായാണ് സൈജുകുറുപ്പ് എത്തുന്നത്. അശ്വതി മനോഹരനാണ് മുന്നയുടെ അമ്മയായി എത്തുന്നത്. കക്ഷി അമ്മിണിപ്പിള്ള, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നീ ചിത്രങ്ങളിലും കേരള ക്രൈം ഫയല്‍ എന്ന വെബ് സീരീസിലും അശ്വതി മോഹന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്.

ബി. ഉണ്ണികൃഷ്ണന്‍റെ   ‘സ്മാര്‍ട്ട് സിറ്റി’ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായി എത്തിയ മനുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആഗസ്ത് 19- നു ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. ദേവനന്ദ, സൈജു കുറുപ്പ്, അശ്വതി മനോഹരന്‍, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണന്‍, മണിയന്‍ പിള്ള രാജു, നിരഞ്ജ് മണിയന്‍പിള്ള രാജു, ലയാ സിംസണ്‍, കഞ്ചന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. സംഗീതം- ജോനാഥന്‍ ബ്രൂസ്, ഛായാഗ്രഹണം- ചന്ദ്രകാന്ത് മാധവ്, എഡിറ്റിങ്- വിനയന്‍ എം ജി .

spot_img

Hot Topics

Related Articles

Also Read

‘പെരുമാനി’ മെയ് 10- ന് തിയ്യേറ്ററുകളിലേക്ക്

0
പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുമാനി’ മെയ് 10- ന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും.

 ‘ഐ ആം കാതലനി’ല്‍  നസ് ലിന്‍ നായകന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
സൂപ്പര്‍ ശരണ്യ, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം ഐ ആം കാതലനില്‍ നസ് ലിന്‍ നായകനായി എത്തുന്നു. ചിത്രത്തില്‍ അനിഷ്മയാണ് നായികയായി എത്തുന്നത്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസ്’ തിയ്യേറ്ററിലേക്ക്

0
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്- നിധികാക്കും ഭൂതം’ തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തുന്നു. 2024- മാർച്ച് 28- ന് ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലേക്ക് എത്തും.

കരിയറില്‍ പതിനൊന്നു പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ അപൂര്‍വ്വ നേട്ടവുമായി എം ജയചന്ദ്രന്‍

0
മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം പതിനൊന്നു തവണ തേടിയെത്തിയപ്പോള്‍ 17 ആലാപന പുരസ്കാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്, ഇദ്ദേഹത്തിന്‍റെ സംഗീതത്തില്‍ പിറന്ന ഗാനങ്ങള്‍.

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; ‘കനകരാജ്യ’ത്തിന്റെ ബുക്കിങ് തുടങ്ങി,  ജൂലൈ ആറിന് ചിത്രം തിയ്യേറ്ററിലേക്ക്

0
‘കനകരാജ്യ’ത്തിന്റെ ബുക്കിങ് ആരംഭിച്ചു. ചിത്രം  ജൂലൈ ആറിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.