Friday, April 4, 2025

സൈനു ചാവക്കാടന്റെ സംവിധാനത്തിൽ ‘ആരോട് പറയാൻ ആര് കേൾക്കാൻ’ ട്രൈലെർ റിലീസ്

ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, സോണിയൽ വർഗീസ്, റോബിൻ തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച് സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ആരോട് പറയാൻ ആര്’ കേൾക്കാൻ’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. സാജു നവോദയ (പാഷാണം ഷാജി ), രഞ്ജിനി ജോർജ്ജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

നവംബർ ആദ്യവാരത്തിൽ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ പൂർത്തിയായി. ചിത്രത്തിന്റെ കഥ ബിന്ദു എൻ കെ പയ്യന്നൂരും തിരക്കഥയും സംഭാഷണവും സലേഷ് ശങ്കർ എങ്ങണ്ടിയൂരും നിർവഹിക്കുന്നു. ഒരു റൊമാന്റിക് ത്രില്ലർ ചിത്രം കൂടിയാണ് ആരോട് പറയാൻ ആര് കേൾക്കാൻ. ഹൈസിൻ ഗ്ലോബൽ വെൻചെഴ്സ് ചിത്രം വിതരണം ചെയ്യുന്നു. എഡിറ്റിംഗ് വൈശാഖ് രാജൻ, ക്യാമറ ജിജോ ഭാവചിത്ര, സംഗീതം &പശ്ചാത്തല സംഗീതം ബിമൽ പങ്കജ്, ഗാനരചന ഫ്രാൻസിസ് ജിജോ.

spot_img

Hot Topics

Related Articles

Also Read

തിയ്യേറ്റർ റിവ്യു ഇനിമുതൽ അനുവദനീയമല്ല, നിരൂപകർക്ക് അക്രെഡിറ്റേഷൻ; വിലക്കേർപ്പെടുത്താനൊരുങ്ങി നിർമ്മാതാക്കൾ

0
ഓൺലൈനിൽ വരുന്ന നെഗറ്റീവ് സിനിമ റിവ്യു കാരണം വൻനഷ്ടം ചലച്ചിത്ര പ്രവർത്തകർക്ക് അനുഭവിക്കേണ്ടതായി വന്നിട്ടുള്ള സാഹചര്യത്തിലാണ് നിർമ്മാതാക്കൾ പുതിയ നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനം സ്വീകരിച്ചത്.

കിങ് ഓഫ് കൊത്ത; പ്രചാരണവുമായി ദുല്‍ഖര്‍ സല്‍മാന്‍

0
ഞായറാഴ്ച ഹൈദരാബാദ് ജെ ആര്‍ സി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടുന്ന പ്രീ റിലീസ് ഇവന്‍റില്‍ റാണാ ദഗുബട്ടി, നാനി തുടങ്ങിയവര്‍ മുഖ്യാതിഥികളായി എത്തി.

‘ഒരു കട്ടിൽ ഒരു മുറി’ ടീസർ പുറത്ത്

0
പൂർണ്ണിമ ഇന്ദ്രജിത്ത് അക്കാമ്മ എന്ന കഥാപാത്രമായും പ്രിയംവദ മധു മിയ എന്ന കഥാപാത്രമായും ആണ് എത്തുന്നത്. ഹക്കീം ഷാ ആണ് ചിത്രത്തിലെ നായകൻ.

മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്ന ആദ്യ തെലുങ്കുനടനായി അല്ലു അര്‍ജുന്‍

0
തെലുഗു സിനിമയില്‍ ചരിത്രത്തിലാദ്യമായി അല്ലു അര്‍ജുന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊണ്ട് തുടക്കം കുറിച്ചു എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.

പരിണയം: സാമുദായിക അസമത്വത്തിന്‍റെ പൊളിച്ചെഴുത്ത്

0
രണ്ട് കലകളുടെ സംഗമമായിരുന്നു എം ടി- ഹരിഹരൻ ടീമിന്‍റേത്. സിനിമ ഒരു കവിത പോലെ ആസ്വദിക്കപ്പെടുന്ന സുവര്‍ണ കാലമായിരുന്നു മലയാളത്തിന് എം ടിയിലൂടെയും ഹരിഹരനിലൂടെയും ലഭിച്ചിരുന്നത്. ഈ കൂട്ടുകെട്ട് മലയാള സിനിമയിലെ ചരിത്രത്തിന്‍റെ...