സൈമ നെക്സ സ്ട്രീമിങ് അക്കാദമി അവാർഡ് കൃഷാനന്ദിന്. 2023- ൽ പുറത്തിറങ്ങിയ ‘പുരുഷ പ്രേതം’ എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച ജനപ്രീതി ലഭിച്ച ചിത്രം എന്ന ബഹുമതിയാണ് ലഭിച്ചത്. ഇന്ത്യയിലെ ജനപ്രിയ ചലച്ചിത്ര അവാർഡായ സൌത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി (സൈമ) മുന്നോടിയായി ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിച്ച സിനിമകൾക്ക് അവാർഡ് നല്കിയിരുന്നു. അതിൽ പ്രാദേശിക സിനിമകളിലെ മികച്ച സംവിധായകനായി ആണ് കൃഷാന്ദ തിരഞ്ഞെടുക്കപ്പെട്ടത്. മനു തൊടുപുഴയുടെ കഥയ്ക്ക് അജിത്ത് ഹരിദാസ് ആണ് തിരക്കഥ എഴുതിയത്.
Also Read
അത്രമാത്രം ആത്മബന്ധമുള്ള വ്യക്തി; സിദ്ദിഖിനെ അനുസ്മരിച്ച് മുകേഷ്
"ജീവിതത്തിൽ മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്യാത്ത ആളായിരുന്നു. കരൾ മാറ്റിവെച്ചാൽ മതി, അത് ആ ആശുപത്രിയിൽത്തന്നെ ചെയ്യാം. ബാക്കി എല്ലാം ഓ.കെ ആണ് എന്നുപറഞ്ഞിരിക്കുമ്പോഴാണ് രണ്ടു ദിവസം മുമ്പ് ഹൃദയാഘാതം സംഭവിക്കുന്നത്.
പുതിയ സിനിമയുമായി നഹാസ് നാസർ; പ്രധാന വേഷത്തിൽ ആസിഫ് അലിയും സുരാജും
ആഷിക് അലി ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്നു.
സംവിധായകൻ ഷാജി എൻ. കരുണിന് ജെ. സി ദാനിയേൽ പുരസ്കാരം
2023- ളെ ജെ. സി ദാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള പുരസ്കാരമാണിത്. സംസ്ഥാന സർക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണിത് അഞ്ചുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു...
‘ഗെറ്റ് സെറ്റ് ബേബി’യുടെ പൂജാ ചടങ്ങുകൾ നിർവഹിച്ച് അണിയറ പ്രവർത്തകർ
വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം സ്കന്ദ സിനിമാസിന്റെയും കിംഗ്സ്മെൻ എൽ എൽ പിയുടെയും ബാനറിൽ സുനിൽ ജെയ്ൻ, പ്രക്ഷാലി ജെയ്ൻ എന്നിവരാണ് നിർമ്മിക്കുന്നത്. ആധുനികവും വൈകാരികവും നർമ്മവും പ്രതിസന്ധികളും അതിജീവനും ഈ ചിത്രത്തിലുണ്ട്.
ക്യാംപസ് ത്രില്ലർ ചിത്രം ‘താൾ’ ഡിസംബർ 8 ന് തിയ്യേറ്ററുകളിലേക്ക്
നവാഗതനായ രാജാസഗർ സംവിധാനം ചെയ്ത് ഡോ. ജി കിഷോർ കുമാർ കഥയും തിരക്കഥയുമെഴുതിയ ക്യാംപസ് ത്രില്ലർ ചിത്രം താൾ ഡിസംബർ എട്ടിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ആൻസൺ പോൾ, ആരാദ്ധ്യ ആൻ, രാഹുൽ മാധവ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.