അമന് റാഫി സംവിധാനം ചെയ്ത് പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിക്കുന്ന ചിത്രം ‘ബിഹൈന്‍ഡി’ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷിജു ജിനു തന്നെയാണ് ചിത്രത്തിന് തിരക്കഥയും നിര്‍വഹിച്ചത്. അമന് റാഫി, ഗായത്രി മയൂര, സുനില്‍ സുഖദ, ശിവദാസന്‍ മാറമ്പിള്ളി, മെറീന മൈക്കിള്‍, നോബി മര്‍ക്കോസ്, കണ്ണന് സാഗര്‍, ജെന്സണ് ആലപ്പാട്ട്, വി കെ ബൈജു തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മകളെ സ്നേഹിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കുന്ന ഒരമ്മ സ്ക്രീനില്‍ നിറയുന്നു. സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ബിഹൈന്‍ഡ്. മലയാളം, തമിഴ്, തെലുങ്കു എന്നീ ഭാഷകളില്‍ ചിത്രം തിയ്യേറ്ററില്‍ എത്തും. കുട്ടിക്കാനം, ഏലപ്പാറ, വാഗമണ്‍, പൂമല എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. ഛായാഗ്രഹണം സന്ദീപ് ശങ്കര്‍, ടി ഷമീര്‍ മുഹമ്മദ്. സംഗീതം സണ്ണി മാധവ്, മുരളി അപ്പാടത്ത്, ആരിഫ് അന്‍സാര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.
Also Read
‘ആരോ’ യിൽ പൊലീസ് വേഷത്തിൽ തിളങ്ങാൻ ജോജു ജോർജ്ജ്; മെയ് 9 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും
നിരവധി പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരിൽ ഇടംനേടിയ ജോജു ജോർജ്ജ് ‘ആരോ’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും പൊലീസ് കഥാപാത്രമായി എത്തുന്നു. ചിത്രം മെയ് 9- ന് തിയ്യേറ്ററുകളിൽ എത്തും.
ആഷിക് അബൂ- ശ്യാം പുഷ്കരൻ ചിത്രം റൈഫിൾ ക്ലബ്’ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ്
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റൈഫിൾ ക്ലബി’ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. തോക്കുമേന്തി നിൽക്കുന്ന ദിലീഷ് പോത്തൻ ആണ് പോസ്റ്ററിൽ. സഹസംവിധായകനും നടനും സംവിധായകനുമായി തൊട്ടതല്ലാം പൊന്നാക്കുന്ന വ്യക്തിത്വമാണ്...
മികച്ച പ്രതികരണവുമായി മുന്നോട്ട് കുതിച്ച് ‘ഗുരുവായൂരമ്പലനടയിൽ’
ചിത്രo റിലീസ് ചെയ്ത് അഞ്ചുനാളുകൾക്കകം അൻപത് കോടി രൂപയാണ് നേടിയിരിക്കുന്നത്. 15. 55 കോടിയാണ് മൂന്നു ദിവസത്തെ ഓവർസീസ് കളക്ഷൻ.
‘വർഷങ്ങൾക്ക് ശേഷം’ റംസാൻ- വിഷു മാസങ്ങളിൽ തിയ്യേറ്ററുകളിലേക്ക്
വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ റംസാൻ- വിഷു ആഘോഷങ്ങളോടനുബന്ധിച്ച് ഏപ്രിൽ മാസം തിയ്യേറ്ററുകളിൽ റിലീസിനെത്തും.
‘എമ്പുരാന്റെ’ വരവും കാത്ത് ആരാധകർ; പോസ്റ്റർ റിലീസ് നവംബർ- 11 ന് ശനിയാഴ്ച
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘എമ്പുരാൻ’ പോസ്റ്റർ റിലീസ് നവംബർ 11- ശനിയാഴ്ച ഉണ്ടാകുമെന്ന് നടൻ പൃഥ്വിരാജ് ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.