Friday, April 4, 2025

‘സ്വർഗ്ഗ’ത്തിന്റെ ഓഡിയോ ലോഞ്ചിങ് നടന്നു

മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ വെച്ച് നടന്നു. കൂടാതെ ചിത്രത്തിലെ മൂന്നു ഗാനങ്ങൾ കൂടി ലോഞ്ച് ചെയ്തു. ചിത്രത്തിലെ സംവിധായകൻ റെജിസ് ആൻറണി, അഭിനേതാക്കളായ ജോണി ആൻറണി, അജു വർഗീസ്, അനന്യ, സിജോയ് വർഗീസ്, സജിൻ ചെറുകയിൽ, രഞ്ജി കങ്കോൽ, ഗാനരചയിതാവ് സന്തോഷ് വർമ്മ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.  സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് റെജീസ് ആൻറണിയാണ്.

ജോണി ആൻറണി, അജു വർഗീസ്, അനന്യ, സിജോയ് വർഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. പുതുമുഖങ്ങളായ സൂര്യ, മഞ്ചാടി ജോബി, ശ്രീറാം ദേവാഞ്ജന, വിനീത് തട്ടിൽ, രഞ്ജിത് കങ്കോൽ, ഉണ്ണിരാജ, അഭിറാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, കുടശ്ശനാട് കനകം, തുടങ്ങിയവർ ആണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം എസ്. ശരവണൻ, വരികൾ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി, എന്നിവരുടെ വരികൾക്ക് മോഹൻ സിതാര, ലിസി ഫെർണാണ്ടസ്, ജിന്റോ ജോൺ തുടങ്ങിയവർ സംഗീതവും ചിറ്റപ്പെടുത്തുന്നു. ലിസ്സി ഫെർണാണ്ടസിന്റെതാണു കഥ. റെജിസ് ആൻറണി, റോസ് റെജിസ് എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയത്.

spot_img

Hot Topics

Related Articles

Also Read

‘നടന്ന സംഭവ’ത്തിൽ ഒന്നിച്ച് സുരാജും ബിജു മേനോനും

0
ചിരിയുടെ പൂരവുമായി സുരാജും ബിജു മേനോനും ഒന്നിക്കുന്ന ഫൺ ഫാമിലി ഡ്രാമ മൂവി ‘നടന്ന സംഭവ’ത്തിന്റെ ടീസർ പുറത്ത് വിട്ടു. മാർച്ച് 22 ന് ചിത്രം തിയ്യേറ്ററിൽ എത്തും.

ആഗസ്ത് 18- നു തിയ്യേറ്ററിലേക്കൊരുങ്ങി ‘പോയിന്‍റ് റേഞ്ച്’

0
സൈനു സംവിധാനം ചെയ്ത് ഡി എം പ്രൊഡക്ഷന്‍ ഹൌസിന്‍റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും നിര്‍മ്മിക്കുന്ന ചിത്രം ‘പോയിന്‍റ് റേഞ്ച്’ ആഗസ്ത് 18- നു തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തില്‍  അപ്പാനി ശരത്താണ് നായകനായി എത്തുന്നത്.

എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ അന്തരിച്ചു

0
മലയാള സിനിമയിലെ എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ (79) അന്തരിച്ചു. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് എഡിറ്റിങ് നിര്‍വഹിച്ച വ്യക്തി കൂടിയാണ് കെ പി ഹരിഹരപുത്രന്‍.

ഫാമിലി എന്റർടൈനർ മൂവി ‘കടകൻ’ ഉടൻ തിയ്യേറ്ററിലേക്ക്

0
പ്രണയ വിലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കടകൻ മാർച്ച് ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തും. നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കടകൻ.

ഏറ്റവും പുതിയ ട്രയിലറുമായി ‘നാരായണീന്റെ മൂന്നാണ്മക്കൾ’; ജനുവരി 16- ന് റിലീസ്

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ട്രയിലർ പുറത്തിറങ്ങി. 2025 ജനുവരി 16- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഗുഡ് വിൽ എന്റെറടയിമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ്...