Friday, November 15, 2024

‘സ്വർഗ്ഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സി എന്ന ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് റെജീസ് ആൻറണിയാണ്. ജോണി ആൻറണി, അജു വർഗീസ്,അനന്യ, സിജോയ് വർഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

പുതുമുഖങ്ങളായ സൂര്യ, മഞ്ചാടി ജോബി, ശ്രീറാം ദേവാഞ്ജന, വിനീത് തട്ടിൽ, രഞ്ജിത് കങ്കോൽ, ഉണ്ണിരാജ, അഭിറാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, കുടശ്ശനാട് കനകം, തുടങ്ങിയവർ ആണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം എസ്. ശരവണൻ, വരികൾ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി, എന്നിവരുടെ വരികൾക്ക് മോഹൻ സിതാര, ലിസി ഫെർണാണ്ടസ്, ജിന്റോ ജോൺ തുടങ്ങിയവർ സംഗീതവും ചിറ്റപ്പെടുത്തുന്നു. ലിസ്സി ഫെർണാണ്ടസിന്റെതാണു കഥ. റെജിസ് ആൻറണി, റോസ് റെജിസ് എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയത്.

spot_img

Hot Topics

Related Articles

Also Read

ദി നൈറ്റ് ഹ്രസ്വചിത്രമൊരുക്കി യു കെ. മലയാളികള്‍; ട്രൈലര്‍ പുറത്ത്

0
ഡെസ് പതാഡോസ് ഫിലിം കമ്പനിയുടെ ബാനറില്‍ രഞ്ജിത് വിജയരാഘവന്‍ നിര്‍മ്മിക്കുന്ന ‘ദി നൈറ്റ് ‘ ട്രൈലര്‍ പുറത്തിറങ്ങി. യു കെ മലയാളികള്‍ ഒരുക്കുന്ന ഹ്രസ്വചിത്രമാണ് ദി നൈറ്റ്.

‘ആരോ’ യിൽ പൊലീസ് വേഷത്തിൽ തിളങ്ങാൻ ജോജു ജോർജ്ജ്; മെയ് 9 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും

0
നിരവധി പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരിൽ ഇടംനേടിയ ജോജു ജോർജ്ജ് ‘ആരോ’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും പൊലീസ് കഥാപാത്രമായി എത്തുന്നു. ചിത്രം മെയ് 9- ന് തിയ്യേറ്ററുകളിൽ എത്തും.

തിരൂരിന്‍റെ വാനമ്പാടി അസ്മ കൂട്ടായി അന്തരിച്ചു

0
അഞ്ചാം വയസ്സില്‍ മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നു വന്നു. പിതാവ് ഖാദര്‍ ഭായി ഗായകനും തബലിസ്റ്റും മാതാവ് ആമിന ബീവി ഗായികയുമായിരുന്നു. കെ എം ബാപ്പുട്ടി, കെ എം ബവുട്ടി, കെ എം മുഹമ്മദ് കുട്ടി, കെ എം അബൂബക്കര്‍ തുടങ്ങിയ സംഗീത പാരമ്പര്യമുള്ള പിന്‍തലമുറ ആസ്മയുടെ സംഗീതത്തിന് സ്വധീനം ചെലുത്തി. മാതൃസഹോദരിയും ഹാര്‍മോണിസ്റ്റുമായ കെ എം സുബൈദയുടെ ശിഷ്യയായിരുന്നു അസ്മ.

‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ സുരേഷ് ഗോപിയുടെ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്.

സംഗീതത്തിന്റെ മുത്തും പവിഴവുമായി ‘ജയവിജയം’  

0
ജന്മം കൊണ്ട് മാത്രമല്ല, സംഗീതം കൊണ്ടും അപൂര്‍വ സമന്വയമായിരുന്നു ഈ ഇരട്ട സഹോദരന്മാര്‍. 1988- ൽ കെ ജി വിജയനും 2024- ൽ കെ ജി ജയനും ജീവിതത്തിൽ നിന്നും വിടപറഞ്ഞു. ഭക്തിഗാനരംഗത്ത് വിരാജിച്ച രണ്ട് സംഗീത മഹാതപസ്വികൾ.