Wednesday, April 2, 2025

‘സ്വർഗ്ഗ’ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സി എൻ  ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് റെജീസ് ആൻറണിയാണ്. ജോണി ആൻറണി, അജു വർഗീസ്,അനന്യ, സിജോയ് വർഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

പുതുമുഖങ്ങളായ സൂര്യ, മഞ്ചാടി ജോബി, ശ്രീറാം ദേവാഞ്ജന, വിനീത് തട്ടിൽ, രഞ്ജിത് കങ്കോൽ, ഉണ്ണിരാജ, അഭിറാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, കുടശ്ശനാട് കനകം, തുടങ്ങിയവർ ആണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം എസ്. ശരവണൻ, വരികൾ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി, എന്നിവരുടെ വരികൾക്ക് മോഹൻ സിതാര, ലിസി ഫെർണാണ്ടസ്, ജിന്റോ ജോൺ തുടങ്ങിയവർ സംഗീതവും ചിറ്റപ്പെടുത്തുന്നു. ലിസ്സി ഫെർണാണ്ടസിന്റെതാണു കഥ. റെജിസ് ആൻറണി, റോസ് റെജിസ് എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയത്.

spot_img

Hot Topics

Related Articles

Also Read

ആൻറണി വർഗീസ് ചിത്രം ദാവീദിന്റെ ചിത്രീകരണം പൂർത്തിയാക്കി

0
ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും തിരക്കഥ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദാവീദ്’ന്റെ ചിത്രീകരണം പൂർത്തിയായി. 77- ദിവസത്തോളമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഒരു എന്റർടൈമെന്റ് ചിത്രമായിരിക്കും ദാവീദ്....

നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി മധുര മനോഹര മോഹം

0
പ്രതിസന്ധികള്‍ക്കും ജീവിതത്തിനിടയിലെ ഓട്ടപ്പാച്ചിലിനിടയിലും കുടുകുടാ ചിരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മധുര മനോഹര മോഹം എന്ന സിനിമ.

റിലീസിനൊരുങ്ങി ‘ചാപ്പക്കുത്ത്’

0
ജെ. എസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ ജോളി ഷിബു നിർമ്മിച്ച് നവാഗതരായ അജേഷ് സുധാകരൻ, മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ചാപ്പക്കുത്ത് ഏപ്രിൽ അഞ്ചിന് തിയ്യേറ്ററുകളിൽ എത്തും. 

പ്രത്യേക ജൂറിപുരസ്കാരം നേടി ഇന്ദ്രന്‍സ്; അല്ലു അര്‍ജുന്‍ മികച്ച നടന്‍, നടി ആലിയ ഭട്ടും കൃതി സനോനും

0
69- മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘പുഷ്പ’യിലെ അഭിനയത്തിനു മികച്ച നടനായി അല്ലു അര്‍ജുനനെയും ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിനു ആലിയ ഭട്ടും കൃതി സനോനും  മികച്ച നടിയായും തിരഞ്ഞെടുത്തു. ‘ഹോം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനു ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി.

55- മത് ഗോവ ചലച്ചിത്രമേള; ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രമായി ‘വീരസവർക്കർ’

0
 55- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20- മുതൽ 28 വരെ അരങ്ങുണരുന്നു.  25 ഫീച്ചർ ചിത്രങ്ങളും 20- നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത്...