Thursday, April 3, 2025

‘സ്വർഗ്ഗ’ത്തിൽ ഇനി മഞ്ജു പിള്ളയും

മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സി എന്ന ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് റെജീസ് ആൻറണിയാണ്. പാലായിൽ ആണ് നിലവിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്.  ജോണി ആൻറണി, അജു വർഗീസ്,അനന്യ, സിജോയ് വർഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

പുതുമുഖങ്ങളായ സൂര്യ, മഞ്ചാടി ജോബി, ശ്രീറാം ദേവാഞ്ജന, വിനീത് തട്ടിൽ, രഞ്ജിത് കങ്കോൽ, ഉണ്ണിരാജ, അഭിറാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, കുടശ്ശനാട് കനകം, തുടങ്ങിയവർ ആണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം എസ്. ശരവണൻ, വരികൾ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി, എന്നിവരുടെ വരികൾക്ക് മോഹൻ സിതാര, ലിസി ഫെർണാണ്ടസ്, ജിന്റോ ജോൺ തുടങ്ങിയവർ സംഗീതവും ചിറ്റപ്പെടുത്തുന്നു. ലിസ്സി ഫെർണാണ്ടസിന്റെതാണു കഥ. റെജിസ് ആൻറണി, റോസ് റെജിസ് എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയത്.

spot_img

Hot Topics

Related Articles

Also Read

‘വ്യക്തിപരമായി തനിക്ക് അദ്ദേഹം ജ്യേഷ്ഠ സഹോദരനെപ്പോലെയാണ്’- ആന്‍റോ ജോസഫ്

0
സിനിമയിലെ പല തലമുറകളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കവസരങ്ങളുടെ പാത തുറന്നു കൊടുത്തു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലൂടെ അങ്ങനെ താരങ്ങള്‍ ഉദിച്ചു, സംവിധായകര്‍ ജനിച്ചു.’

‘നാടന്‍ പാട്ടിന്‍റെ മടിശ്ശീല കിലുക്കി’ മലയാളികൾ പാടിനടന്ന പാട്ടുകൾ…

0
“ഒരു പുലര്‍ച്ചെ പോക്കറ്റിലൊരു കവിതയുമായി വയലാറിനെ തേടി പുറപ്പെട്ടു. തിരക്ക് പിടിച്ച ഒരു പൊതുയോഗ സ്ഥലത്തുവെച്ച് ആ കവിതയേല്‍പ്പിച്ചു തിരികെ പോന്നു . ഒരാഴ്ച കഴിഞ്ഞപ്പോള്‍ വയലാറിന്‍റെ കത്ത് . ‘കവിത നന്നായിട്ടുണ്ട്....

സുരാജ് പ്രധാനകഥാപാത്രമായി എത്തുന്ന  ‘ED – എക്സ്ട്രാ ഡീസന്റ്’ ഡിസംബർ 20- ന് റിലീസ്

0
തികച്ചു വ്യത്യസ്തമായ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ എന്നചിത്രം ഡിസംബർ 20- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. . തികച്ചും...

അറുപതോളം നവാഗതരൊന്നിക്കുന്ന ‘സോറി’ റിലീസിനൊരുങ്ങുന്നു  

0
അറുപതോളം നവാഗതർ ഒന്നിച്ചു ചേർന്ന് ഒരുക്കുന്ന ചിത്രം ‘സോറി’ തിയ്യേറ്ററിലേക്ക്. കേരള ചലച്ചിത്ര അക്കാദമി 2022 ൽ നടത്തിയ IDSFFK ൽ ഔദ്യോഗിക തിരഞ്ഞെടുപ്പിന് അർഹമായ ‘കാളിയൻകുന്ന്’ എന്ന ഹ്രസ്വചിത്രം ഈ കൂട്ടായ്മയിൽ നിന്നും പിറന്നതാണ്.

പുതിയ ചിത്രവുമായി ജയരാജ്; ‘ശാന്തമീ രാത്രിയിൽ’ പോസ്റ്റർ പുറത്ത്

0
സംവിധായകൻ ജയരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ പോസ്റ്റർ  ‘ശാന്തമീ രാത്രിയിൽ’ പുറത്തിറങ്ങി. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ജാസിഗിഫ്റ്റ് ആണ് സംഗീതം നിർവഹിക്കുന്നത്. കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്ന് സംവിധായകൻ പറഞ്ഞു. കെ...