Thursday, April 3, 2025

‘ഹലോ മമ്മി’ നാളെ മുതൽ തിയ്യേറ്ററുകളിൽ

ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മി നാളെ മുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഹാങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും തിരക്കഥയും സാൻജോ ജോസഫ് ആണ്. ഒരു ഫാന്റസി കോമഡി ജേണർ ചിത്രമായിരിക്കും ഹലോ മമ്മി.  ഹിന്ദി സിനിമകളിലും ആസ്പിരന്റസ്, ദി ഫാമിലി മാൻ, ദി റെയിൽവേ മെൻ തുടങ്ങിയ വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അജു വർഗീസ്, ജോണി ആൻറണി, ഗംഗാ മീര, അദ്രി ജോ, ജഗദീഷ്, ശ്രുതി സുരേഷ്, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഐബിൻ തോമസ്, ജോമിൻ മാത്യു, രാഹുൽ ഇ എസ്, തുടങ്ങിയവരാണ് നിർമ്മാതാക്കൾ. ഛായാഗ്രഹണം പ്രവീൺ കുമാർ, എഡിറ്റിങ് ചമൻ ചാക്കോ, സംഗീതം ജേക്കബ് ബിജോയ്, ഫാനാരചന മുഹ്സിൻ പരാരി.

spot_img

Hot Topics

Related Articles

Also Read

ദേശീയതലത്തില്‍ ഇത്തവണയും പുരസ്കാരങ്ങള്‍ വാരിക്കൂട്ടി മലയാള സിനിമ; ഇവര്‍ മലയാളികള്‍ക്ക് അഭിമാനം

0
69- മത് ദേശീയ പുരസ്കാരത്തില്‍ ഇത്തവണയും അവാര്‍ഡുകള്‍ വാരിക്കൂട്ടി മലയാള സിനിമ. മികച്ച തിരക്കഥ, ജൂറി പുരസ്കാരം ഫീച്ചര്‍- നോണ്‍ ഫീച്ചര്‍ പുരസ്കാരം അടക്കം എട്ടോളം അവാര്‍ഡുകള്‍.

‘നളിനകാന്തി’യുമായി ടി പത്മനാഭന്റെ ജീവിത കഥ ഇനി ബിഗ് സ്ക്രീനിൽ

0
എഴുത്തുകാരൻ ടി പത്മനാഭന്റെ ജീവിതകഥ പറയുന്ന ചിത്രം വരുന്നു. എഴുത്തുജീവിതത്തിൽ പതിറ്റാണ്ടുകൾ കടന്ന മലയാളികളുടെ പ്രിയ എഴുത്തുകാരന്റെ ജീവിതത്തെ സിനിമയാക്കുന്നത് കഥാകൃത്തും നോവലിസ്റ്റുമായ സുസ്മേഷ് ചന്ദ്രോത്ത് ആണ് പത്മനാഭന്റെ ജീവിതത്തെ ദൃശ്യരൂപത്തിൽ വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്

സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘റേച്ചൽ’

0
ഹണി റോസ് നായികയായി എത്തുന്ന മൂവി റേച്ചലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

രജനികാന്തിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് കാളിദാസ് ജയറാ മിന്റെ ‘രജനി’ മൂവി ടീസർ

0
കാളിദാസ് ജയറാം നായകനായി എത്തി തിയ്യേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ജന്മദിനത്തിന് ആശംസകളോടെയാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.

ചിന്നു ചാന്ദ്നി നായികയായി എത്തുന്ന ; ‘വിശേഷ’ത്തിന്റെ ടീസർ പുറത്ത്

0
ചിന്നു ചാന്ദ്നിയെ നായികയാക്കി സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിച്ച് സൂരജ് ടോം സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രം ‘വിശേഷ’ത്തിന്റെ ടീസർ പുറത്തിറങ്ങി.