ഷെയ്ൻ നിഗവും സാക്ഷിയും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. സംഗീതത്തിന് പ്രാധാന്യം നല്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വീര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഓർഡിനറി, തോപ്പിൽ ജോപ്പൻ, മധുര നാരങ്ങ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന ചിത്രമാണ് ‘ഹാൽ’. ജെവിജേ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. തൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ഷൂട്ടിംഗ് ആയിരുന്നു ഹാലിന്റെത്.

ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിന് ശേഷം ഷെയ്ൻ അഭിനയിക്കുന്ന സിനിമയാണ് ഹാൽ. ജോണി ആൻറണി, മധുപാൽ, നിഷാന്ത് സാഗർ, ജോയ് മാത്യു, എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രമുഖ ബോളിവുഡ് ഗായകൻ ആത്തിഫ്ഫ് അസലം പാടാനായി ചിത്രത്തിൽ എത്തുന്നു. ഒരു കംപ്ളീറ്റ് എന്റർടൈനർ മൂവിയായിരിക്കും ഹാൽ. സംഗീതം നിർവഹിക്കുന്നത് നന്ദഗോപൻ വി ആണ്. എഡിറ്റിങ് ആകാശ്, ക്യാമറ രവി ചന്ദ്രൻ.