‘ബീര്‍ബല്‍ ഖോസ്ല’ എന്ന പേരില്‍ സിനിമാലോകത്ത് അറിയപ്പെട്ടിരുന്ന ചലച്ചിത്ര നടന്‍ നടന്‍ സതീന്ദകുമാര്‍ ഖോസ്ല അന്തരിച്ചു. 84- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹിന്ദിയില്‍ നിന്നുള്ള സിനിമാപ്രാവര്‍ത്തകര്‍ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. 1967- ല്‍ ഉപകാര്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. രമേഷ് സിപ്പിയുടെ ഷോ എന്ന ചിത്രത്തിലെ തടവുകാരന്‍റെ വേഷം ശ്രദ്ധേയമായിരുന്നു. തുടര്‍ന്നു പഞ്ചാബി, മറാഠി, ഭീജ് പുരി തുടങ്ങിയ ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നസീബ്, യാരാന, ഹം ഹേ രഹി, പ്യാര്‍ കേ, റൊട്ട് കപ് ഡ, ഓര്‍ മകാന്‍, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. പഞ്ചാബ് സ്വദേശിയാണ്. പൊതുദര്‍ശനത്തിന് ശേഷം സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും.
Also Read
ദേശീയ പുരസ്കാരത്തിന് മാറ്റ് കൂട്ടി അച്ഛനും മകനും; കീരവാണി മികച്ച പശ്ചാത്തല സംഗീതം, മികച്ച ഗായകനായി കാലഭൈരവ
69- മത് ദേശീയ പുരസ്കാര നിറവില്‍ മികച്ച പശ്ചാത്തല സംഗീതത്തിനു കീരവാണി തിരഞ്ഞെടുക്കപ്പെട്ടു.
ശ്രീകുമാർ പൊടിയന്റെ ആദ്യചിത്രം ‘മനസാ വാചാ’ തിയ്യേറ്ററുകളിലേക്ക്
ഒരു കള്ളന്റെ കഥയെ പ്രമേയമാക്കികൊണ്ട് കോമഡി താരം ശ്രീകുമാർ പൊടിയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘മനസാ വാചാ’ മാർച്ച് എട്ടിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
അന്താരാഷ്ടസിനിമാവേദികളിൽ തിളങ്ങി മലയാളി താരങ്ങൾ; മികച്ച നടനും നടിക്കുമുള്ള നാമനിർദേശവുമായി ദർശന രാജേന്ദ്രനും റോഷൻ മാത്യുവും
മെയ് അവസാനം ന്യൂയോർക്കിൽ വെച്ച് നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ‘പാരഡൈസ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനും നടിക്കുമുള്ള നാമനിർദേശം ദർശന രാജേന്ദ്രനും റോഷൻ മാത്യുവിനും. മികച്ച സംവിധായകനുള്ള നമാനിർദേശം ലഭിച്ചിരിക്കുന്നത് പ്രസന്ന വിത്താനഗേയ്ക്ക് ആണ്.
‘മാളികപ്പുറം’ ടീം വീണ്ടും വരുന്നു പുതിയ സിനിമയുമായി
പുരാണകഥയെ അടിസ്ഥാനമാക്കി 2023 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം പുതിയ സിനിമയ്ക്കായി ഒന്നിച്ചിരിക്കുകയാണ് മാളികപ്പുറം ടീം. മാളികപ്പുറത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയ ദേവനന്ദയും ശ്രീപദ് യാനുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ത്രില്ലറുമായി വരുന്നു ജിസ് ജോയ്; ‘തലവനി’ൽ ഒന്നിച്ച് ബിജുമേനോനും ആസിഫ് അലിയും
ജിസ് ജോയ് സംവിധാനം ചെയ്ത് ബിജുമേനോനും ആസിഫ് അലിയും പോലീസ് ഒഫീസർമാരായി എത്തുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രം ‘തലവൻ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.