ഹിന്ദുസ്ഥാനി സംഗീതജ്ഞയും പദ്മവിഭൂഷണും കരസ്ഥമാക്കിയ പ്രഭ അത്രേ അന്തരിച്ചു. 91 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 5. 30 തിന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച മുംബൈയിൽ സ്വർപ്രതിഭ സംഗീത പരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യൻ സംഗീതത്തെ പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു പ്രഭ അത്രേ. ഗായിക എന്നതിലുപരി അദ്ധ്യാപികയും എഴുത്തുകാരിയും സംഗീത സംവിധായികയും ആയിരുന്നുയ പ്രഭ അത്രേ. 2022- ൽ പദ്മവിഭൂഷണും 1990 ൽ പദ്മശ്രീയും 2002 ൽ പദ്മഭൂഷണും നല്കി രാജ്യം ആദരിച്ചു. 1991-ൽ സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു. ലോകമെമ്പാടുമുള്ള വേദികളിൽ സംഗീതത്തെക്കുറിച്ച് പ്രസംഗിച്ചു.
പുനെയിലേ ഫെർഗൂസൺ കോളേജിൽ നിന്നു സയൻസിൽ ബിരുദവും പുനെ ളൊ കോളേജിൽ നിന്ന് എൽ എൽ ബി യും പൂർത്തിയാക്കി. ഗന്ധർവ്വ മഹാവിദ്യാലയ മണ്ഡൽ, ലണ്ടനിലെ ട്രിനിറ്റി ലാബൻ കൺസർവെറ്റയർ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് എന്നിവിടങ്ങളിൽ നിന്നു സംഗീതം പഠിച്ചു. 1960- ൽ റാഞ്ചിയിലെ ഓൾ ഇന്ത്യ റേഡിയോയിൽ അസിസ്റ്റന്റ് പ്രൊഡ്യൂസറായും 1980- 92 കാലഘട്ടങ്ങളിൽ എൻ എൻ ഡി ടി സർവകലാശാലയിലെ സംഗീതവിഭാഗത്തിന്റെ മേധാവിയായും പ്രവർത്തിച്ചു. സംഗീതത്തിൽ ഡോക്ടറേറ്റ് നേടി. സംഗീതത്തിന്റെ പാതയിൽ എന്ന പേരിൽ ആത്മകഥ എഴുതിയിട്ടുണ്ട്. അടുത്ത കുടുംബാഗങ്ങൾ വിദേശത്ത് നിന്നും എത്തിയാലുടൻ സംസ്കാരം നടക്കും.