ഹൃദയാഘാതത്തെ തുടര്‍ന്നു സംവിധായകന് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍ രോഗത്തിന്റെയും ന്യൂമോണിയയുടെയും ചികില്‍സ തുടര്‍ന്നു വരികെ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. അമൃത ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. എക്മോ സപ്പോട്ടിങ്ങിലൂടെയാണ് ഇപ്പോള്‍ ട്രീറ്റ്മെന്റ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചു. ആരോഗ്യസ്ഥിതി രാവിലെ മെഡിക്കല്‍ യോഗം ചേര്‍ന്ന് വിലയിരുത്തും. സഹപ്രവര്‍ത്തകരായ ബി ഉണ്ണികൃഷ്ണന്, ലാല്‍, റാഫി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി.
Also Read
ഭരത് ഗോപി പുരസ്കാരം സലീം കുമാറിന്
മാനവസേവ വെൽഫെയർ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്കാരം നടൻ സലീംകുമാറിന് ലഭിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
ആഷിക് അബൂ ചിത്രം ‘റൈഫിൾ ക്ലബി’ൽ സുരേഷ് കൃഷ്ണ
ആഷിക് അബൂ സംവിധാനം ചെയ്യുന്ന ‘റൈഫിൾ ക്ലബ്’ എന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ നായകനായി എത്തുന്നു. ഡോ: ലാസർ എന്ന കഥാപാത്രമായാണ് സുരേഷ് കൃഷ്ണ എത്തുന്നത്. നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രമായി നിറഞ്ഞു...
കന്നഡ നടന് സിദ്ദിഖ് സാമന് ആദ്യമായി മലയാളത്തില്‍; ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ റിലീസിന്
മുബീന് റൌഫ് സംവിധാനം ചെയ്ത് കടന്നഡ നടന് സിദ്ദിഖ് സാമന് ആദ്യമായി മലയാളത്തില്‍ എത്തുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ റിലീസിന് ഒരുങ്ങുന്നു. സെപ്തംബര്‍ 22- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.
സുരാജും വിനായകനും ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ ഒക്ടോബർ നാലിന് തിയ്യേറ്ററിൽ
സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം തെക്ക് വടക്ക് ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കെ എസ് ഇ ബി എഞ്ചിനീയറായ മാധവനും അരിമിൽ ഉടമ ശങ്കുണ്ണിയുമായാണ് ഇരുവരും എത്തുന്നത്. ജെല്ലിക്കെട്ട്,...
പരമശിവന്റെ ഭക്തനാകാൻ ഒരുങ്ങി കണ്ണപ്പ; നിരീശ്വരവാദിയുടെ കഥപറയുന്ന ചിത്രവുമായി മുകേഷ് കുമാർ സിംഗ്
മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.